Categories: Film News

അച്ഛനൊപ്പം ബിന്ദു പണിക്കരുടെ മകൾ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!

ടിക് ടോക് വീഡിയോയിലൂടെ ധാരാളം ആരധകരെ നേടിയ താരമാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട താരമായ ബിന്ദു പണിക്കാരുടെയും സായ്‌കുമാറിന്റെയും മകൾ കൂടിയാണ് കല്യാണി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കല്യാണിയുടെ ടിക് ടോക് വിഡിയോകൾ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ടിക് ടോകിൽ തന്നെ താരമാക്കിയത് അച്ഛനും അമ്മയും ആണെന്ന് കല്യാണി എപ്പോഴും പറയാറുള്ള കാര്യമാണ്. ഡബ്‌സ്മാഷ് ചെയ്തായിരുന്നു കല്യാണിയുടെ തുടക്കം.

ടിക് ടോക് പോയതോടെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ് കല്യാണി. കല്യാണി പങ്കവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നയാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. സായ്‌കുമാറിന്റെ മടിയിൽ ഇരുന്നുകൊണ്ടുള്ള കല്യാണി ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. കല്യാണി തന്നയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Rahul