മലയാളമടക്കം അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ ചിത്രത്തിൽ ക്രൂരനായ വില്ലനായി നവാസുദിൻ സിദ്ദിഖി, ‘സൈന്ധവ്’ ടീസർ

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിച്ച് സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിന്റെ പ്രൊമോഷൻസ് ഇന്നത്തെ ടീസർ റിലീസോടെ അണിയറപ്രവർത്തകർ ആരംഭിച്ചു. ടീസറിൽ രണ്ട് ഒഴുക്കിലാണ് സിനിമ സഞ്ചരിക്കുന്നത്. ഫാമിലി ഡ്രാമ ആയി ആരംഭിക്കുന്ന ടീസർ നവാസുദീൻ സിദ്ദിഖിയുടെ വരവോടെ വേറെയൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്.

ക്രൂരനായ വില്ലനായിട്ടാണ് നവാസുദിൻ സിദ്ദിഖി എത്തുന്നത്. ക്ഷമയോടെ ഇമോഷണൽ ആയിട്ടുള്ള വെങ്കിടേഷിനെ ആദ്യ ഭാഗങ്ങളിൽ കാണുമെങ്കിലും പിന്നീട് ആഗ്രസീവ് ആയിട്ടുള്ള വെങ്കിടേഷിനെ കാണാം. ക്രൈം ത്രില്ലർ സിനിമകൾ സംവിധാനം ചെയ്യാൻ സൈലേഷ് കോലാനു തെളിയിക്കുന്നു. സൈന്ധവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകാൻ ഓരോ ഫ്രയിമിലും ശ്രമിക്കുകയാണ് സംവിധായകൻ. സംക്രാന്തി നാളിൽ ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. പി ആർ ഒ – ശബരി

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago