‘നല്ലൊരു ചിത്രമായിരുന്നിട്ടും പോസ്റ്റര്‍ ഡിസൈനുകളും, ചിത്രത്തിന്റെ ടൈറ്റിലും ഒരു തട്ടുപൊളിപ്പന്‍ കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്’

ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ബേസിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നല്ലൊരു ചിത്രമായിരുന്നിട്ടും പോസ്റ്റര്‍ ഡിസൈനുകളും, ചിത്രത്തിന്റെ ടൈറ്റിലും ഒരു തട്ടുപൊളിപ്പന്‍ കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്’ എന്നാണ് സജീഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കഠിന കഠോരമീ അണ്ഡകടാഹം (മലയാളം-2023)
മുഹഷിന്‍ സംവിധാനം ചെയ്ത സെന്റിമെന്റല്‍ ഡ്രാമ..
നല്ലൊരു ചിത്രമായിരുന്നിട്ടും പോസ്റ്റര്‍ ഡിസൈനുകളും, ചിത്രത്തിന്റെ ടൈറ്റിലും ഒരു തട്ടുപൊളിപ്പന്‍ കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. അത് തന്നെയാണ് ചിത്രത്തിന്റെ പരാജയ കാരണവും..
ബേസില്‍ ജോസഫ്, ബിനു പപ്പു, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീജ, ഫറ ഷിബിയ, സ്വാതിദാസ് പ്രഭു എന്നിവര്‍ പ്രധാന വേഷങ്ങളില്‍..
കൊറോണ കൊടുമ്പിരി കൊണ്ട ലോക്ക് ഡൗണ്‍ കാലത്താണ് കഥ നടക്കുന്നത്.
ബഷീറുദ്ദീന്‍ എന്ന ബച്ചു നാട്ടില്‍ ചില്ലറ ബിസിനസുകളുമായി നടക്കുകയാണ്. ബാപ്പ കമറുദ്ദീന്‍ ഗള്‍ഫിലാണ്. ബച്ചുവിനെയും ഗള്‍ഫിലേക്കയക്കണം എന്നാണ് ഉമ്മയടക്കം എല്ലാവരുടെയും ആഗ്രഹം. പക്ഷെ ബച്ചു സമ്മതിക്കുന്നില്ല.
അങ്ങനെ നാട്ടില്‍ ബിസിനസുകളെല്ലാം തകിടം മറിഞ്ഞ് കടത്തിന്റെ വക്കിലാണ് ബച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത ബച്ചുവിനെ തേടിയെത്തുന്നത്.!
കോമഡിയുടെ തരിപോലുമില്ലാതെ വളരെ സീരിയസും ടച്ചിങും ആയ ഒരു കഥാസന്ദര്‍ഭം.
ഒരിക്കലും സ്‌ക്രീനില്‍ വരാതെ ശബ്ദ സാന്നിദ്ധ്യമായി മാത്രം പ്രേക്ഷകരില്‍ കണ്ണീര്‍ വിതച്ച കമറുദ്ദീന്‍ എന്ന ബാപ്പ..
തങ്ങള്‍ക്ക് കിട്ടിയ റോളുകള്‍ ഭംഗിയാക്കിയ താരങ്ങള്‍..
കണ്ടിരിക്കാവുന്ന കൊച്ചു ചിത്രം!

നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍ ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍ ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, മേക്കപ്പ് സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ് ഷിജിന്‍ പി രാജ് എന്നിവരാണ്. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago