മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി നമ്മൾ നമ്മുടെ തീരുമാനം മാറ്റരുത്, സജിൻ

ഇന്ന് പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്‌നയും സജിനും.  ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. വളരെ പെട്ടന്നാണ് പാരമ്ബരയിലെ കർക്കശക്കാരനായ ശിവനെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹ സമയത്തെ പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സജിൻ. ഷഫ്‌നയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുറച്ചധികം പ്രശ്നങ്ങൾ ആണ് തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നത് എന്നാണു സജിൻ പറയുന്നത്. ഷഫ്‌നയെ വിവാഹം കഴിച്ചതോടെ ചെറിയ പ്രശ്നങ്ങൾ ആയിരുന്നില്ല, വലിയ പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടായത്. എന്നാൽ കാലം മായ്ക്കാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയുന്നത് പോലെ ഇപ്പോൾ എല്ലാം സോൾവ് ആയി വരുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ ആണ് തങ്ങൾ വിവാഹിതർ ആയത്. വിവാഹം കഴിക്കുമ്പോൾ എനിക്ക് 24 വയസ്സ് ആയിരുന്നു ഉണ്ടായിരുന്നത്. ഷഫ്‌നയും വളരെ ചെറിയ പ്രായം ആയിരുന്നു. എന്നാൽ എന്റെ വീട്ടുകാർ ഫുൾ സപ്പോർട്ട് ആയിരുന്നു.

Shafna and Sajin

അത് കൊണ്ട് തന്നെ ഒരു സൈഡിൽ നിന്നുള്ള ടെൻഷൻ കുറവായിരുന്നു. എന്നാൽ ഷഫ്‌നയുടെ വീട്ടിൽ ഭയങ്കര പുകിൽ ആയിരുന്നു. അവളുടെ വീട്ടുകാർ ഞങളുടെ വിവാഹം ഒട്ടും അംഗീകരിച്ചില്ലായിരുന്നു. എന്നാൽ എല്ലാം കാലം മായിക്കും എന്ന് പറയുന്നത് പോലെ ഇപ്പോൾ അവരും ഓക്കെ ആയി വരുന്നു എന്നും സജിൻ പറയുന്നു. വിവാഹ ജീവിതത്തിൽ താൻ പൂർണ്ണ തൃപ്തൻ ആണെന്നും തന്നെ മനസ്സിലാക്കിയും തന്റെ സന്തോഷങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു പാർട്ണറിനെ കിട്ടുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം. ആ കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണെന്നും സജിൻ പറയുന്നു.

Devika

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago