‘സാന്ത്വനത്തിലെ ശിവന്റെ കല്യാണ കഥ വൈറലാകുന്നു’ ; ഇന്ന് പത്താം വാർഷികം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഷഫ്‌നയും സജിനും. ഇന്ന് ഇരുവരുടേയും വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഷഫ്‌ന പങ്കുവച്ച പ്രണയാര്‍ദ്രമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സിനിമാക്കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞ ആ പ്രണയ കഥയും വൈറലാവുകയാണിപ്പോൾ. പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഷഫ്‌നയും സജിനും മുമ്പ് പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. അഭിനേത്രിയെന്ന നിലയില്‍ ഷഫന കരിയര്‍ ആരംഭിക്കുന്നത് സിനിമകളിലൂടെയാണ്. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലേക്ക് എത്തുകയായിരുന്നു. സാന്ത്വനം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലെ ശിവന്‍ ആയിട്ടാണ് സജിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ജനപ്രീയ പരമ്പരയിലെ ജനപ്രീയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സജിനും താരമായി മാറുന്നത്. വിവാഹ വാര്‍ഷികത്തില്‍ ഷഫ്‌ന പങ്കുവച്ച വാക്കുകള്‍  ഇങ്ങനെയാണ്.

ഹാപ്പി ആനിവേഴ്‌സറി എന്റെ പ്രണയമേ… നിന്നെക്കുറിച്ചാകുമ്പോള്‍ എനിക്ക് പറഞ്ഞാല്‍ മതിയാകില്ല. നിന്നോടുള്ള എന്റെ സ്‌നേഹം പറഞ്ഞ് മതിയാകുന്നില്ല. നമ്മള്‍ വിവാഹം കഴിച്ചിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെന്നത് പോലെയാണ് തോന്നുന്നത്. നമ്മളുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് എനിക്കെന്നും സന്തോഷവും ആവേശവും തോന്നിപ്പിക്കുന്നതിന് നന്ദി. ആവേശകരമായ ട്വിസ്റ്റുകളും കയറ്റങ്ങളും ഇറക്കങ്ങളുമുള്ള അപ്രതീക്ഷിതമായ ജീവിതയാത്ര തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നമുക്കറിയാം, എന്തൊക്കെ വന്നാലും നമ്മള്‍ പരസ്പരം കൈ കോര്‍ത്തുപിടിച്ചിട്ടുണ്ടാകുമെന്ന്. ഐ ലവ് യു.” എന്നാണ് ഷഫ്‌ന കുറിക്കുന്നത്. പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സിനിമാ ലോകത്ത് ഷഫ്‌ന ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സജിന്‍ ആയിരുന്നു പ്രണയാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഇരുവരും രണ്ട് വര്‍ഷക്കാലം പ്രണയിച്ചു നടന്നു. എന്നാല്‍ പ്രണയം വീട്ടില്‍ പിടിച്ചു. ഷഫ്‌നയുടെ കുടുംബം ശക്തമായി തന്നെ പ്രണയത്തെ എതിര്‍ത്തു. വീട്ടുതടങ്കലില്‍ ആക്കിയ അവസ്ഥ. ഫോണ്‍ വിളിക്കാനോ പുറത്ത് പോകാനോ പറ്റില്ല. അതേ തുടര്‍ന്ന് സിനിമാസ്റ്റൈലില്‍ സജിന്‍ ഷഫ്‌നയെ വിളിച്ചിറക്കുകയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹത്തിന് സജിന്റെ വീട്ടുകാര്‍ പിന്തുണച്ചു. രണ്ട് മതസ്ഥരാണെന്നതായിരുന്നു വിവാഹത്തിനുണ്ടായിരുന്നു പ്രധാന പ്രതിസന്ധി. എന്തായാലും പതിയെ ഷഫ്‌നയുടെ വീട്ടുകാരും ഇരുവരേയും അംഗീകരിച്ചു. 2013 ലാണ് ഷഫ്‌നയും സജിനും തങ്ങളുടെ വിപ്ലവ വിവാഹം നടത്തുന്നത്.

ആ ദാമ്പത്യ ജീവിതം ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുകയാണ്. ഷഫ്‌ന മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്. എന്നാല്‍ അഭിനയ മോഹം കൊണ്ടു നടന്നിട്ടും വിജയം കണ്ടെത്താന്‍ സജിന് കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു. സാന്ത്വനവും ശിവനും തന്നെ തേടിയെത്തുന്നത് വരെ. സീരിയല്‍ ചെയ്യാന്‍ ആദ്യം സജിന് താല്‍പര്യം തോന്നുകയും ചെയ്തിരുന്നില്ല. പക്ഷെ പിന്നീട് ആ തീരുമാനം മാറി. അതോടെ സജിന്റെ കരിയറും മാറി മറഞ്ഞു. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സീരിയല്‍ താരങ്ങളില്‍ ഒരാളാണ് സജിന്‍. അതേസമയം പത്ത് വര്‍ഷത്തിനിടെ തങ്ങള്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം വിശേഷം ആയില്ലേ എന്നാണെന്നാണ് മുമ്പൊരു അഭിമുഖത്തില്‍ സജിന്‍ പറഞ്ഞത്. അധികവും ചോദിക്കുന്നത് ക്ലോസ് സര്‍ക്കിളില്‍ ഉള്ളവരാണ്. അതേസമയം പലരും ഇപ്പോള്‍ ചോദിച്ച് ചോദിച്ച് മടുത്തിട്ടുണ്ടെന്നും അതുകൊണ്ട് ചോദ്യങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും സജിന്‍ പറയുന്നു. അതേസമയം സജിനെ താരമാക്കിയ സാന്ത്വനം ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. സാന്ത്വനത്തിന്റെ ക്ലൈമാക്‌സ് അടുത്തിരിക്കുകയാണെന്ന ചാനലിന്റെ പ്രൊമോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ വാര്‍ത്ത. ശിവന്റേയും അഞ്ജലിയുടേയും കണ്‍മണിയെ കാണാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എങ്ങനെയായിരിക്കും സാന്ത്വനം അവസാനിപ്പിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago