കൈ ഞരമ്പ് വരെ മുറിച്ചു 12 സ്റ്റിച്ചുണ്ടായിരുന്നു’ ; ഇനിയുള്ള തന്റെ ലക്ഷ്യത്തെ കുറിച്ച് ബിഗ്‌ബോസ് താരം സജ്‌ന

ബി​​ഗ് ബോസ് മലയാളം സീസൺ ത്രീയിൽ പങ്കെടുത്ത് പ്രശസ്തരായ ദമ്പതികളായ ഫിറോസ് ഖാനും ,സജ്നയും വേർപിരി‍ഞ്ഞുവെന്ന വാർത്ത  കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്. ആദ്യ വിവാഹങ്ങളിൽ നിന്നും വേർപിരിഞ്ഞ് നിന്നിരുന്ന ഇരുവരും പരിചയത്തിലായതിനു ശേഷം ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി പിന്നീട് ഇരുവരും  വിവാഹിതരായി. ഫിറോസിനെ വിവാഹം കഴിക്കുമ്പോൾ സജ്നയ്ക്ക് ഒരു മകളുണ്ടായിരുന്നു. പിന്നീട് ഫിറോസുമായുള്ള ബന്ധത്തിൽ ഒരു മകൻ കൂടി പിറന്നു. ഇരുവരും ഒരുമിച്ച് ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോൾ മക്കൾ പുറത്ത് ഒറ്റയ്ക്കാണല്ലോയെന്ന ടെൻഷനായിരുന്നു ഇരുവർക്കും. ഫിറോസുമായി വേർപിരിഞ്ഞതിന് ശേഷം കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരുമിച്ച് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് ഡിവോഴ്സിനെ കുറിച്ച് സജ്നയുടെ പ്രതികരണം. ബി​​ഗ് ബോസ് സീസൺ ത്രി ഫിനാലെയിൽ വരാൻ വരെ യോ​ഗ്യതയുള്ള മത്സരാർത്ഥികൾ‌ ആയിരുന്നുവെങ്കിലും അച്ചടക്ക ലംഘനം ഇരുവരുടെയും ഭാ​ഗത്ത് നിന്ന് ഉണ്ടായതു കൊണ്ടാണ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്.

താൻ ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തി ബി​ഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം ലഭിച്ചുവെന്നാണ് സജ്നയും പറയാറുള്ളത്. ഇനിയൊരു വിവാ​ഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും മക്കളെ ഒരു കരപറ്റിക്കുകയെന്നതും ഉമ്മയെ നോക്കുക എന്നതുമാണ് ഇനിയുള്ള തന്റെ ലക്ഷ്യമെന്നും പറയുകയാണ് ഇപ്പോൾ സജ്ന. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സജ്നയുടെ ഈ  വെളിപ്പെടുത്തൽ. തന്റെയും ഫിറോസിന്റെയും ഇടയിൽ സുഹൃത്തുക്കൾ കാരണം പ്രശ്നങ്ങളുണ്ടായിയെന്നും സജ്ന പറയുന്നു. ‘എത്രയെന്ന് വെച്ചാണ് കാര്യങ്ങൾ മറയ്ക്കുന്നത്. എന്റെ കൂടെയുള്ള വീഡിയോകൾ ഫിറോസിക്ക മാറ്റി വേറെ ലേഡീസുമായുള്ള വീഡിയോ ഇടാൻ തുടങ്ങിയപ്പോൾ തന്നെ ചർച്ചയായിരുന്നു. ഞാൻ പേര് മാറ്റിയത് ആർക്കും അറിയില്ലായിരുന്നു.’ ‘ഇതുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നല്ലോ. അതുകൊണ്ട് തന്നെ സജ്ന നൂർ എന്ന എന്റെ പുതിയ സോഷ്യൽമീഡിയ പേജ് അധികം ആർക്കും അറിയില്ല. എന്റെയും ഫിറോസിക്കയുടെയും വേർപിരിയലിന് കാരണമായതിൽ സുഹൃത്തുക്കളുമുണ്ട്. അവർ കാരണം ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇനിയൊരു  വിവാ​ഹം വേണ്ടെന്ന തീരുമാനത്തിലാണ് ഞാൻ. ഫിറോസിൽ മാത്രം ഞാൻ ഒതുങ്ങിപ്പോയിരുന്നു. അതിൽ നിന്നും പുറത്ത് വന്നപ്പോൾ ലോകം എങ്ങനെയൊക്കെയാണെന്നും എനിക്കും ചുറ്റും ഏതൊക്കെ ആളുകളുണ്ടെന്നും എനിക്ക് മനസിലായി.

ഫിറോസിക്ക ഉണ്ടായിരുന്നപ്പോൾ ചെയ്യാൻ പറ്റാതിരുന്ന കാര്യങ്ങൾ ഇപ്പോൾ ഞാൻ ചെയ്യുന്നു. അതിനെല്ലാം എനിക്ക് ഒരു ഫ്രീഡമുണ്ട്. തട്ടമിടാതെ നടക്കുന്ന വിഷയത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. എനിക്ക് എല്ലാ മതത്തിലും വിശ്വാസമുണ്ട്.’ ‘അടുത്തിടെ എനിക്ക് ഒരു തമിഴ് സിനിമയിൽ നിന്നും അവസരം വന്നു. അവർ എന്നോട് ഒരു തുക പറ‍ഞ്ഞു. ശേഷം ഈ എമൗണ്ടിൽ‌ അഡ്ജസ്റ്റ്മെന്റ് ഓക്കെയാണോയെന്ന് ചോദിച്ചു. ഉടൻ ഞാൻ അത് വേണ്ടെന്ന് വെച്ചു. ഞാൻ ഇതുവരെ അഭിനയിച്ചിട്ടുള്ളത് നല്ല സംവിധായകർക്കും ടീമിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെയാകും.’ ചില പ്രൊഡ്യൂസർമാർ പൈസ ഇറക്കുന്നത് പോലും എങ്ങനെയെങ്കിലും ഒരു പെണ്ണിനെ കിട്ടിയാലോയെന്ന് കരുതിയാണ്. ഇപ്പോൾ എനിക്ക് ഒരുപാട് പ്രപ്പോസലുകൾ വരുന്നുണ്ട്. ഇക്കയുള്ളപ്പോഴും വരാറുണ്ടായിരുന്നു. അവരുടെ ഉദ്ദേ​ശം എനിക്ക് അറിയാം. ഇനി ഒരാൾ ലൈഫിലേക്ക് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.’ ‘വർഷങ്ങൾക്ക് മുമ്പ് ഈ ലൈഫ് വേണ്ടായെന്ന് തീരുമാനിച്ച് ഞാൻ കൈ ഞരമ്പ് മുറിച്ചിരുന്നു. 12 സ്റ്റിച്ചുണ്ടായിരുന്നു. ഫിറോസുമായുള്ള കല്യാണ സമയത്താണ് അത് ചെയ്തത്. അഭിനയം തുടരണമെന്നാണ് ആ​ഗ്രഹം. ഒപ്പം ഓൺലൈൻ ബൊട്ടീക് ആരംഭിക്കാനും പദ്ധതിയുണ്ട്. ഒറ്റ, ഡിഎൻഎ എന്നീ   ചിത്രങ്ങളിൽ സജ്‌ന അഭിനയിച്ചു. തമിഴ് സിനിമകളിൽ നിന്നും അവസരം വരുന്നുണ്ട് എന്നും’ സജ്ന പറയുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago