ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജും പ്രഭാസും ഒന്നിച്ചെത്തുന്ന ചിത്രത്തിന് പ്രതീക്ഷ ഏറെയാണ്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സലാര്‍. പ്രഭാസാണ് ദേവ. വരദരാജ മന്നാര്‍ ആണ് പൃഥ്വിരാജിന്റെ കഥാപാത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരുന്നു. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സലാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയ വിവരം പൃഥ്വി തന്നെയാണ് പങ്കുവച്ചത്. ക്യാമറയ്ക്ക് മുന്നില്‍ ചില ദിവസങ്ങള്‍ എന്ന് പറഞ്ഞാണ് പൃഥ്വി ചിത്രം പങ്കുവച്ചത്. കെ.ജി. എഫ് പോലെ ഒരു ആക്ഷന്‍ പാക്കഡ് ചിത്രമായിരിക്കും സലാര്‍ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കെ.ജി. എഫ് കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കുരഗണ്ടൂര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്.
ഡിസംബര്‍ 22നാണ് സലാര്‍ ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസിനെത്തുന്നത്. അഞ്ച് ഭാഷകളിലും വരദരാജ മന്നാര്‍ക്ക് ശബ്ദം കൊടുക്കുന്നത് പൃഥ്വി തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…