യാഷിന്റെ കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലൂടെ പ്രശാന്ത് നീൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറിയിരുന്നു.
പ്രഭാസ് നായകനായ സലാർ സിനിമയുടെ സംവിധായകനും പ്രശാന്ത് നീലാണ്. തന്റെ 21 വർഷത്തെ സിനിമാ ജീവിതത്തിൽ പ്രവർത്തിച്ചവരിൽ പ്രശാന്ത് നീലാണ് മികച്ച സംവിധായകൻ എന്നുള്ള പ്രഭാസിന്റെ വാക്കുകൾ ആരാധകർ ഏറെ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ പ്രശാന്ത് നീലിന് സലാർ സിനിമയ്ക്കായി എത്ര പ്രതിഫലം ലഭിച്ചുവെന്ന ചില വിവരങ്ങളാണ് സിനിമ ലോകത്ത് ചർച്ച.
പ്രശാന്തിന് പതിഫലമായി ലഭിച്ചത് 100 കോടി രൂപയാണ് എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സലാർ ആഗോളതലത്തിൽ ആകെ 402 കോടി രൂപ നേടിയെന്നുള്ള ബോക്സ് ഓഫീസ് റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. കേരളത്തിൽ സലാർ വിതരണം ചെയ്തത് ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തിയ നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസായിരുന്നു. പൃഥ്വിരാജും നിർണായക വേഷത്തിൽ എത്തിയ ചിത്രത്തിന് കേരളത്തിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്. സലാറിലെ പൃഥ്വിരാജിന്റെ പ്രകടനം പ്രഭാസും താരത്തിന്റെ ആരാധകരുമൊക്കെ അഭിനന്ദിച്ചിരുന്നു. സലാറിന്റെ ഇമോഷണൽ വശങ്ങൾ മികച്ചതാകാൻ ചിത്രത്തിൽ സഹായകമായത് പൃഥ്വിരാജ് ആണെന്നാണ് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…