ദിലീപ് തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇപ്പോൾ അയാളെ പഴിക്കുന്നവർ എന്ത് ചെയ്യും

ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ആൾ ആണ് സലിം കുമാർ. ഹാസ്യ വേഷങ്ങളിൽ കൂടിയാണ് താരം കൂടുതൽ പ്രേഷകരുടെ ശ്രദ്ധനേടിയത് . ഒരു കാലത്ത് സലിം കുമാർ ഇല്ലാത്ത സിനിമകൾ കുറവായിരുന്നു എന്ന് തന്നെ പറയാം. സലിം കുമാർ എന്ന ഹാസ്യ താരത്തിനെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിരുന്നു. എന്നാൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയോട് കൂടിയാണ് സലിം കുമാറിനിലെ നടനെ മലയാള സിനിമ ഉപയോഗിക്കാൻതുടങ്ങിയത് . മികച്ച നടനുള്ള ദേശീയ അവാർഡും സലിം കുമാറിന് ലഭിച്ചു. നടൻ ദിലീപും ഒത്ത് നിരവധി ചിത്രങ്ങളിൽ ആണ് സലിം കുമാർ അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിഹ്റാ ദിലീപ് പ്രതി ചേർക്കപ്പെട്ടിട്ടുള്ള കേസിലെ തന്റെ അഭിപ്രായം എന്താണെന്നു പറയുകയാണ് സലിം കുമാർ.

ദിലീപ് അങ്ങനെ ചെയ്തു എന്ന് വാർത്തകൾ വന്നപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ഞാൻ ദിലീപിനോട്ചോദിച്ചു . എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് ദിലീപ് തന്റെ മക്കളെ കൊണ്ട് സത്യം ചെയ്തു പറഞ്ഞു. ഒരാൾ അങ്ങനെ പറഞ്ഞാൽ അത് വിശ്വസിക്കാതിരിക്കാൻ പറ്റില്ലല്ലോ. കാരണം ഒരാൾക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യം അല്ല അത്. അത് ചെയ്തത് ആരാണെങ്കിലും അയാൾ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്ന് കരുതി ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നാണ് ദിലീപ് പറഞ്ഞത്. അത് വിശ്വസിക്കാൻ മാത്രമേ തനിക്ക് കഴിയു.

കാരണം കോടതിയുടെ കീഴിൽ ഇരിക്കുന്ന ഒരു കേസ് ആണത്. കുറ്റം ചെയ്തത് ആരാണെന്ന് നിയമം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്താലും ഇല്ലെങ്കിലും അത് തെളിയും. പക്ഷെ ദിലീപ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ പറഞ്ഞു നടക്കുന്ന കുറച്ച് പേരുണ്ട്. ഒരു പക്ഷെ ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തെളിയുകയാണെങ്കിൽ അവർ എന്ത് ചെയ്യും. ഒരാളെയും ഒരിക്കലും പൂർണമായും കുറ്റം പറയാരുത്. കാരണം അയാൾ നിരപരാധി ആണെങ്കിൽ ഈ ആളുകൾ അയാളോട് എത്ര വലിയ ക്രൂരതയാണ് ചെയ്തത് എന്ന് ചിന്തിക്കു. അത് കൊണ്ട് അയാൾ കുറ്റക്കാരൻ ആണോ അല്ലിയോ എന്ന് കോടതി തീരുമാനിക്കട്ടെ. അല്ലാതെ എനിക്ക് ഇതിൽ കൂടുതൽ അഭിപ്രായം ഒന്നുമില്ല എന്നുമാണ് സലിം കുമാർ പറയുന്നത്.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

15 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago