നിരവധി ആരാധകർ ഉള്ള താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് ദുൽഖർ അഭിനയ രംഗത്തേക്ക് വരുന്നത്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആയിരുന്നു താരം തന്റെ തുടക്കം കുറിക്കുന്നത് എങ്കിലും പിന്നീട് തന്റെ കഴിവ് കൊണ്ട് അഭിനയ മേഖലയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം മികച്ച അഭിനയം കാഴ്ച വെച്ച താരം മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങി. ഇന്ന് പാൻ ഇന്ത്യൻ താരമായി തിളങ്ങുകയാണ് ദുൽഖർ സൽമാൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം വളരെ കുറഞ്ഞ സമയം കൊണ്ടാണ് ആരാധകരെ സ്വന്തമാക്കിയത്.
ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു സൂപ്പർസ്റ്റാർ ആണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് സലിം കുമാർ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , ഒരിക്കൽ ഞാനും മമ്മൂക്കയും ഉൾപ്പെടുന്ന ഒരു സംഘം അമേരിക്കയിൽ പരുപാടി അവതരിപ്പിക്കാൻ പോയി. അന്ന് ആ പരിപാടിക്ക് ലൈറ്റ് ഒക്കെ സെറ്റ് ചെയ്തത് അവിടെ തന്നെ പഠിക്കുന്ന ഒരു പയ്യൻ ആയിരുന്നു. എന്നാൽ ഓരോ തവണയും ഈ ലൈറ്റ് ഒക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മമ്മൂക്ക ഈ പയ്യനെ വിളിച്ച് വഴക്ക് പറയുന്നത് ഞാൻ കണ്ടു.
അപ്പോഴെല്ലാം ഈ പയ്യൻ മിണ്ടാതെ മമ്മൂക്ക പറയുന്നത് കേട്ട് നിൽക്കും. ഇത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഞാൻ ആ പയ്യനെ വിളിച്ചു ആശ്വസിപ്പിച്ചു. പോട്ടെ, നിനക്ക് നല്ലതിന് വേണ്ടിയാണ് മമ്മൂക്ക അങ്ങനെ ഒക്കെ പറഞ്ഞത്, നാളെ നീ നല്ല ഒരു ലൈറ്റ് ഓപ്പറേറ്റർ ആയി മാറും എന്നൊക്കെ പറഞ്ഞാണ് ഞാൻ ആ പയ്യനെ ആശ്വസിപ്പിച്ചത്. എന്നാൽ പിന്നെ ഞാൻ ആ പയ്യനെ കാണുന്നത് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയിട്ടാണ്. ആ പയ്യൻ മമ്മൂട്ടിയുടെ മകൻ ആണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു എന്നുമാണ് സലിം കുമാർ പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…