Home Film News കരയിപ്പിക്കുന്നതിലും വലിയ പാടാണ് ചിരിപ്പിക്കാൻ, എന്നാൽ അവാർഡ് കിട്ടുന്നതോ! കഷ്ട്ടം തന്നെ, സലിം കുമാർ 

കരയിപ്പിക്കുന്നതിലും വലിയ പാടാണ് ചിരിപ്പിക്കാൻ, എന്നാൽ അവാർഡ് കിട്ടുന്നതോ! കഷ്ട്ടം തന്നെ, സലിം കുമാർ 

മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാൾ തന്നെയാണ് നടൻ സലിം കുമാർ, ഇപ്പോൾ കോമഡി വേഷങ്ങളെ കുറിച്ചും സീരിയസ് വേഷങ്ങളെ കുറിച്ചും താരം നടത്തിയ വത്യാസം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരിക്കലും ഒരു കോമഡി വേഷം ചെയ്യ്തൽ അതിനൊരു നാഷണൽ അവാർഡ് പോയിട്ട് ഒരു സ്റ്റേറ്റ് അവാർഡ് പോലും ലഭിക്കില്ല, എന്നാൽ സീരിയസ് വേഷങ്ങൾ ചെയ്യ്താലോ അതിനെ എങ്ങനെയും അവാർഡ് നൽകും കഷ്ട്ടം തന്നെ സലിം കുമാർ പറയുന്നു.

കോമഡി റോളുകൾക്ക് അവാർഡ് നൽകാൻ അവർക്ക് ഭയം ആണെന്ന് തോന്നുന്നു. എന്നാൽ കരയിപ്പിക്കുന്നതിലും വലിയ ബുദ്ധിമുട്ട് ആണ് ചിരിപ്പിക്കാൻ, എന്നാൽ സീരിയസ് റോളുകൾ അങ്ങനെയല്ല എന്നാൽ അതിനെ അവാർഡ് ലഭിക്കും എന്നാൽ ഹാസ്യത്തിനെ അവാർഡ് കിട്ടാൻ വലിയ പാടാണ് അതിനു ഉദാഹരണം ആണ് കിലുക്കത്തിലെ ജഗതിച്ചേട്ടൻ  ചെയ്യ്ത വേഷം, എന്നാൽ അവാർഡ് കിട്ടിയത് മറ്റൊരു തല്ലിപ്പൊളി ചിത്രത്തിന്റെ പേരിൽ.

അദ്ദേഹത്തിന സഹ നടന്റെ വേഷത്തിന് ആയിരുന്നു സംസ്ഥാന അവാർഡ് ലഭിച്ചത് അതും കിലുക്കത്തിനും, മറ്റൊരു പടത്തിലെ  തല്ലിപ്പൊളി വേഷത്തിനും കൂടി, കാരണം എന്തിനാ കോമഡിക്ക് അവാർഡ് കൊടുത്തത് എന്ന ചോദ്യം ഉണ്ടാകരുത് അതിനാണ് മറ്റൊരു പടവും, കിലുക്കത്തിന്റെ കൂടെ കൂട്ടിച്ചേർത്തത്, അപൂർവം ചിലർ എന്നായിരുന്നു ആ സിനിമയുടെ [പേര് ഞാൻ കണ്ടതാ ആ സിനിമ, വെറും തല്ലിപ്പൊളി ചിത്രമാണ്, എന്നാൽ കിലുക്കത്തിലെ നിശ്ചൽ  എന്ന ഫോട്ടോഗ്രാഫറിന്റെ വേഷം അടിപൊളി അല്ലെ കാരണം അത് കോമഡി ആയതുകൊണ്ടാണ് ഈ തല്ലിപ്പൊളി ചിത്രവും കൂടെ കൂട്ടിച്ചേർത്തു ആ അവാർഡ് നൽകിയത്, കോമഡിക്ക് അവാർഡ് കിട്ടില്ല സലിം കുമാർ പറയുന്നു.

 

Exit mobile version