‘ഈശ്വരാ വഴക്കില്ലല്ലോ’!! സലീംകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്ത് കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും

ഹാസ്യം കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് സലീംകുമാര്‍. ചിരിപ്പിക്കുക മാത്രമല്ല കരയിപ്പിക്കുകയും ചെയ്യാറുണ്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ. ഏത് റോള്‍ ആയാലും അത് ആരാധകരുടെ ഉള്ളില്‍ തട്ടുന്നതാക്കാന്‍ സലിംകുമാറിന് ആകും. അഭിനയത്തിന് പുറമെ മറ്റൊരു സന്തോഷവും കൂടെ പങ്കുവച്ചിരിക്കുകയാണ് സലിംകുമാര്‍.

പുതിയ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് സലീംകുമാര്‍. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. പുസ്തകം പ്രകാശനത്തിന്റെ ചിത്രങ്ങള്‍ രമേഷ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

‘സലീമേട്ടന്റെ രചനയില്‍’ഈശ്വരാ വഴക്കില്ലല്ലോ ‘ കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്ത് ഞാന്‍ ഏറ്റുവാങ്ങി. നമ്മുടെ മമ്മുക്കയാണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്. ആത്മസുഹൃത്ത് ധര്‍മ്മജന്‍ ഉള്‍പ്പടെ കലാ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു,’ എന്നാണ് രമേശ് പിഷാരടി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിനന്ദിക്കുന്നത്.

Anu