ചെറിയ തെറ്റുകള്‍ക്ക് പോലും മമ്മൂട്ടി ആ പയ്യനെ വഴക്ക് പറഞ്ഞു, ഇന്നവന്‍ ഇന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരം

മലയാളികളുടെ പ്രിയനടനാണ് സലിം കുമാര്‍. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും പറഞ്ഞ ഒരു കാര്യമാണ് വൈറലാകുന്നത്. മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോ യെ കുറിച് ആണ് താരം വിവരിച്ചത്.
സലിംകുമാറിന്റെ വാക്കുകള്‍- മമ്മൂട്ടിയെ കൂടാതെ സുകുമാരി, കുഞ്ചന്‍, വിനീത്, തുടങ്ങിയ നിരവധി താരങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയില്‍ ലൈറ്റ് ഓപ്പറേറ്ററായി എത്തിയത് അമേരിക്കയില്‍ പഠിക്കാനെത്തിയ ഒരു പയ്യന്‍ ആയിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നതുകൊണ്ടാണ് ആ പയ്യനെ ആ ജോലി ഏല്‍പ്പിച്ചത്. പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ് വിധാനത്തിന്റെ കാര്യത്തില്‍ അവന്‍ അഗ്രഗണ്യനായിരുന്നു.

എന്നാലും ചിലപ്പോഴൊക്കെ ഉണ്ടാവുന്ന ചെറിയ തെറ്റുകള്‍ക്ക് മമ്മൂക്ക അവനെ വഴക്കു പറയും. ഇത് കേള്‍ക്കുമ്പോള്‍ അവന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കും. തെറ്റുകള്‍ വരുമ്പോള്‍ സീനിയേഴ്‌സ് നമ്മളെ ചീത്ത പറയും അതോര്‍ത്തു മോന്‍ വിഷമിക്കേണ്ട എന്ന് അവനെ സമാധാനിപ്പിക്കാന്‍ താന്‍ പറയും.വലുതാകുമ്പോള്‍ പ്രസിദ്ധനായ ഒരു ലൈറ്റ് ഓപ്പറേറ്റര്‍ അവന്‍ ആകും എന്നതില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ചിന്തകളെ എല്ലാം കാറ്റില്‍പറത്തി നാണം കുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റര്‍ പിന്നീട് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമായി. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും മലയാളത്തിലും എല്ലാം നിരവധി ആരാധകരുള്ള ദുല്‍ക്കര്‍ സല്‍മാന്‍ ആണ് അത്.

 

 

Geethu