മലയാളികളുടെ പ്രിയനടനാണ് സലിം കുമാര്‍. ഇപ്പോഴിതാ താരം മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും പറഞ്ഞ ഒരു കാര്യമാണ് വൈറലാകുന്നത്. മമ്മൂട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോ യെ കുറിച് ആണ് താരം വിവരിച്ചത്.
സലിംകുമാറിന്റെ വാക്കുകള്‍- മമ്മൂട്ടിയെ കൂടാതെ സുകുമാരി, കുഞ്ചന്‍, വിനീത്, തുടങ്ങിയ നിരവധി താരങ്ങളും ഉണ്ടായിരുന്നു. ഈ പരിപാടിയില്‍ ലൈറ്റ് ഓപ്പറേറ്ററായി എത്തിയത് അമേരിക്കയില്‍ പഠിക്കാനെത്തിയ ഒരു പയ്യന് ആയിരുന്നു. ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നതുകൊണ്ടാണ് ആ പയ്യനെ ആ ജോലി ഏല്‍പ്പിച്ചത്. പയ്യന് ആയിരുന്നെങ്കിലും പ്രകാശ് വിധാനത്തിന്റെ കാര്യത്തില്‍ അവന് അഗ്രഗണ്യനായിരുന്നു.
എന്നാലും ചിലപ്പോഴൊക്കെ ഉണ്ടാവുന്ന ചെറിയ തെറ്റുകള്‍ക്ക് മമ്മൂക്ക അവനെ വഴക്കു പറയും. ഇത് കേള്‍ക്കുമ്പോള്‍ അവന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കും. തെറ്റുകള്‍ വരുമ്പോള്‍ സീനിയേഴ്സ് നമ്മളെ ചീത്ത പറയും അതോര്‍ത്തു മോന് വിഷമിക്കേണ്ട എന്ന് അവനെ സമാധാനിപ്പിക്കാന്‍ താന്‍ പറയും.വലുതാകുമ്പോള്‍ പ്രസിദ്ധനായ ഒരു ലൈറ്റ് ഓപ്പറേറ്റര്‍ അവന് ആകും എന്നതില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ ചിന്തകളെ എല്ലാം കാറ്റില്‍പറത്തി നാണം കുണുങ്ങിയായ, ചാലു എന്ന് വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്റര്‍ പിന്നീട് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമായി. ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും മലയാളത്തിലും എല്ലാം നിരവധി ആരാധകരുള്ള ദുല്‍ക്കര്‍ സല്മാന് ആണ് അത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…