പശുവിന് കൊടുക്കുന്ന പുല്ല് വരെ കഴിപ്പിച്ചു; നാട്ടുവൈദ്യന്മാരെ തേടിപ്പോയ കഥപറഞ്ഞ് സലിംകുമാർ

മതിയായ സമയത്ത് കൃത്യമായ ചികിത്സ നേടാത്തതിനെ തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സലീം കുമാർ.പാരമ്പര്യ വൈദ്യം എന്ന പേരിൽ നടക്കുന്ന അശാസ്ത്രീയമായ ചികിത്സ സമ്പ്രദായങ്ങൾ എങ്ങനെ മനുഷ്യനെ മരണത്തിലേക്ക് തള്ളി വിടുന്നു എന്ന് ഇതിലും രസകരമായി കേൾക്കാൻ സാധിക്കില്ല. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ സലിം കുമാർ ചികിത്സ തേടിയിരുന്നതെന്നും അദേഹം പറയുന്നു. പലരും വൈദ്യന്മാരുടെ അടുത്തൊക്കെ പോയി ലിവറൊക്കെ പൂർണ്ണമായി തകർത്തതിന് ശേഷമാണ്ആ ശുപത്രിയിലേക്ക് പോകാറുള്ളതും സലീകുമാർ പറയുന്നു.സലിം കുമാറിന്റെ അസുഖത്തിന് കരള്‍ മാറ്റിവെക്കല്‍ മാത്രമായിരുന്നു പരിഹാരം. എന്നാല്‍ അത് ചെയ്യുന്നില്ലെന്ന് സലിം കുമാർ തീരുമാനിച്ചു. അങ്ങനെയിരിക്കിക്കെ സുഹൃത്തായ ഡിവൈഎസ്പി ആണ് സലിംകുമാറിനോട് ഒറ്റപ്പാലത്തെ നിർമ്മലാനന്ദഗിരി എന്ന വൈദ്യരെക്കുറിച്ച് പറയുന്നത്. ആ വൈദ്യർ ക്യാന്‍സർ വരെ മാറ്റുമെന്ന് താന്‍ കേട്ടിട്ടുണ്ട് എന്നും സലിം കുമാർ പറയുന്നു. . അങ്ങനെ സലിം കുമാറും സുഹൃത്തും കൂടി അവിടെ പോയി. 51 ദിവസം കൊണ്ട് എന്റെ അസുഖം മാറ്റിത്തരുമെന്നായിരുന്നു വൈദ്യരുടെ വാഗ്ദാനമെന്നും സലീകുമാർ ഓർക്കുന്നു. നിലംപരണ്ട എന്ന് പറയുന്ന ഒരു പച്ചമരുന്ന് 51 ദിവസം കഞ്ഞിയിലിട്ട് കുടിക്കാനാണ് വൈദ്യർ സലിംകുമാറിനോട് പറഞ്ഞത്. 51 അല്ല, 501 ദിവസം കഴിച്ചിട്ടും അസുഖം മാറിയില്ല എന്ന് സലിം കുമാർ പറഞ്ഞു. ഇക്കാര്യം പറയാനയിസലിം കുമാർ വൈദ്യരെ വിളിച്ചു. അപ്പോഴെക്കുംവൈദ്യർ ക്യാന്‍സർ ബാധിതനായി ആശുപത്രിയിലായിരുന്നു. അങ്ങനെയുള്ള വൈദ്യരുടെ അടുത്താണ് ആളുകള്‍ ക്യാന്‍സർ മാറ്റാനായി പോവുന്നത് എന്നാണ് സലിം കുമാർ പറയുന്നത് . അവിടം കൊണ്ടും തീർന്നില്ല.

ഇതെ ഡിവൈഎസ്പി സുഹൃത്ത് തന്നെ സലിം കുമാറിനോട് ചേർത്തലയിലെ ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞു . ജീവിക്കാനുള്ള മോഹവും ഓപ്പറേഷനുള്ള പേടിയും കാരണം സലിം കുമാർ അവിടേയും പോയി. അവിടെ എത്തിയപ്പോള്‍ തന്നെ തട്ടിപ്പാണെന്ന് തോന്നിയിരുന്നു എന്നാണ് സലിം കുമാർ പറയുന്നത് . ആ വൈദ്യന്റെ പേര് ഒരു പക്ഷെ ന്ബമുക്കെല്ലാവർക്കും അറിയാമായിരിക്കും.. സാക്ഷൽ മോഹനന്‍ വൈദ്യർ. എല്ലാ ഡോക്ടർമാരേയും വെല്ലുവിളിക്കുമായിരുന്നു മോഹനന്‍ വൈദ്യർ എന്ന് സലിം കുമാർ തന്നെ പറയുന്നു. ത്ന്റെ അസുഖത്തിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നാണ് മോഹനന്‍ വൈദ്യർ പറഞ്ഞതെന്നും സലീംകുമാർ പറയുന്നു.അവസാനം അകത്തുള്ള കുടല്‍ വരെ പുറത്ത് വരുമെന്ന അവസ്ഥയായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും മോഹനന്‍ വൈദ്യർ ഫോണ്‍ എടുത്തില്ല. തുടരെ തുടരെ വിളിച്ചപ്പോള്‍ ഒരിക്കല്‍ എടുത്തു, എന്നിട്ട് പറഞ്ഞത് വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കോ എന്നാണ്. ഈ വിഷയം സലികുമാർ തെന്റെ ഡിവൈഎസ്പി സുഹൃത്തിനോ പറഞ്ഞു .. ആപ്പോള്‍ പറയുന്നത് എന്നാ മലയാറ്റൂർ ഒരു വൈദ്യരുണ്ട് അങ്ങോട്ട് പോവാം എന്നായെന്നും സലീം കുമാർ പറയുന്നു. അതനുസരിച്ചു സലിം കുമാർ അങ്ങോട്ട്മ പോയി . മലയാറ്റൂർകാരന്‍ വൈദ്യൻ പറഞ്ഞത് 500 തേങ്ങയുടെ വെള്ളം എടുത്ത് തീയില്‍ വറ്റിച്ച്, വറ്റിച്ച് ലേഹ്യം പോലെ ആക്കി സേവിക്കണമെന്നായിരുന്നു. അതനുസരിച്ചു സലിംകുമാറിന്റെ ഭാര്യ രാവിലെ മുതല്‍ ഇരുന്ന വറ്റിക്കലായിരുന്നു. അങ്ങനെ അത് തയ്യാറായി ആദ്യ സ്പൂണ്‍ കഴിച്ചപ്പോള്‍ തന്നെ സലിം കുമാറിന് ശർദ്ദിയായി. വൈദ്യരെ അത് വിളിച്ച് അറിയപ്പോള്‍ ഇനങ്ങനെയാണ് പറഞ്ഞത് , കഴിക്കാന്‍ പറ്റില്ലെങ്കിലും കളയണ്ട, പൊള്ളലേല്‍ക്കുമ്പോള്‍ പുരട്ടാമെന്ന്. ലിവർ സിറോസിസിന്റെ മരുന്നാണ് പൊള്ളലേല്‍ക്കുമ്പോഴും പുരട്ടേട്ടത് എന്നാണ് വൈദ്യർ ഉദ്ദേശിച്ചത്. . മലയാറ്റൂരിലെ ആ വൈദ്യന്‍ ഇപ്പോഴും ചികിത്സ നടത്തുന്നുണ്ട്. തീർന്നില്ല.. സലിം കുമാർ ഇപ്പോഴും ജീവനോടെ നടക്കുന്നതിന്റെ കാരണം തന്റെ ചികിത്സയാണെന്ന് പറഞ്ഞ് വയനാട്ടിലും ഒരു വൈദ്യനുണ്ട് . അദ്ദേഹത്തെ താൻ കണ്ടിട്ട് പോലുമില്ല എന്ന്നാണ് സലിം കുമാർ പറയുന്നത്. മനുഷ്യനെ പറ്റിക്കുന്ന കുറേ ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. കിഡ്നി എന്ന് പറഞ്ഞാല്‍ വൃഷ്ണം ആണെന്ന് വിചാരിക്കുന്നവർ ഇപ്പോഴുണ്ടെന്നും സലീംകുമാർ പറയുന്നു. ഇംഗ്ലീഷ് മരുന്നിനെ പേടിച്ച് എവിടെയൊക്കെയോ തട്ടിപ്പുട്ടുണ്ടോ അവിടെയൊക്കെയോ താൻ പോയിട്ടുണ്ട്. ഒരു മാസത്തെ മരുന്നിന് 25000 രൂപവരെയൊക്കെ ചിലവാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Revathy

Recent Posts

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

1 hour ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…

1 hour ago

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

14 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

15 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

16 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

16 hours ago