മാധ്യമപ്രവർത്തകയ്ക്ക് ചുംബനം; സൽമാൻ ഖാന്റെ വീഡിയോ വൈറൽ

സൽമാൻ ഖാൻ മാധ്യമപ്രവർത്തകയ്ക്ക് നൽകിയ ചുംബനത്തിന്റെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.  54-ാമത്  ഐഎഫ്എഫ്ഐയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയ സല്‍മാന്‍ ഖാന്‍ തന്‍റെ പഴയൊരു സുഹൃത്തിനോട് നടത്തിയ സ്നേഹ പ്രകടനം  ആണ്  വൈറലായി മാറിയത്. അടുത്തിടെ  ഫാരി  എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്നിഹോത്രിയ്‌ക്കൊപ്പം സൽമാൻ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഇത്തരമൊരു  രംഗം ഉണ്ടായത്.  ഈ സംഭവത്തിന്‍റെ വീഡിയോ ബോളിവുഡ് പപ്പരാസി പേജുകളില്‍ അടക്കം വൈറലാണ്. ചില സമയങ്ങളില്‍ കുസൃതി ഒപ്പിക്കാറുള്ള സല്‍മാന്‍റെ മറ്റുള്ളവരോടുള്ള സ്നേഹം വീഡിയോ കാണിക്കുന്നു എന്നാണ് ആരാധകര്‍ ഈ വീഡിയോയില്‍ കമന്‍റ് ചെയ്യുന്നത്.  എന്നാൽ സൽമാന്റെ ഈ പ്രവർത്തിയെ വിമർശിച്ചു കൊണ്ടും ആളുകൾ രംഗത്തെത്തുന്നുണ്ട്. എന്നാൽ  സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലെ എന്ന് ചോദിച്ചാണ് മാധ്യമ പ്രവര്‍ത്തകയെ ചുംബിക്കുന്നത്.

ചുമ്മ നാടകം കളിക്കരുത് എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവര്‍ത്തക പറയുന്നത്.  സൽമാൻ ഖാനും മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിലുള്ള സൗഹൃദം ദീർഘകാലത്തെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ എന്നാണ് ആരാധകർ പ്രതിവാദമായി ഉന്നയിക്കുന്നത്. അതെ സമയം ടൈഗർ 3  എന്ന സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരോടൊപ്പം സല്‍മാന്‍ ഖാനും മുംബൈയില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അന്നും  പത്രസമ്മേളനത്തിനിടയില്‍ നടന്ന ചില രസകരമായ സംഭവങ്ങളാണ് വൈറലായി മാറിയിരുന്നു. . സല്‍മാന്‍ ഖാന്‍ പരസ്യമായി ഇമ്രാനെ ചുംബിക്കുന്നതും ഒകെ  വേദിയിലുണ്ടായിരുന്നവരെ പോലും ഞെട്ടിചിരുന്നു. ചടങ്ങിനിടെ, സല്‍മാന്‍ ഖാന്‍ സിനിമയിലെ ചില രംഗങ്ങളെ കുറിച്ച് പറയുന്നതിനിടയിലാണ് സഹതാരങ്ങളായ കത്രീനയെയും ഇമ്രാനെ കുറിച്ചും പറഞ്ഞത്. ഈ സിനിമയില്‍ കത്രീനയുണ്ട്, അതുകൊണ്ട് കുറച്ച് റൊമാന്‍സ് ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ഉടനെ സല്‍മാന്‍ ഖാന്‍ ഇമ്രാനെ നോക്കി, ‘സിനിമയില്‍ ഇമ്രാന്റെ വേഷം വില്ലന്റെത്  അല്ലായിരുന്നെങ്കില്‍ ഇങ്ങനൊന്ന് കൂടി ഉണ്ടാവുമായിരുന്നു’ എന്ന് പറഞ്ഞ സല്‍മാന്‍ തമാശയായി ഇമ്രാനെ ചുംബിക്കുകയായിരുന്നു
താനൊരിക്കലും സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചുംബിക്കാറില്ല എന്നും  പക്ഷേ സിനിമയില്‍ സ്ഥിരമായി ചുംബിച്ചിരുന്ന ശീലം ഇമ്രാന് നഷ്ടപ്പെട്ടതായി തോന്നുന്നു എന്ന് കൂടി സല്‍മാന്‍ പറഞ്ഞിരുന്നു. താരത്തിന്റെ വര്‍ത്തമാനം ഇമ്രാനും കത്രീനയും ചിരിച്ച് കൊണ്ട് ആസ്വദിക്കുകയും ചെയ്തു. അതേസമയം ടൈഗർ 3’ യുടെ വിജയത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ. നവംബർ 13 ന് റിലീസ് ചെയ്ത ചിത്രം വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രം വലിയ വിജയമാണ് നേടുന്നത്.  ആഗോള ബോക്സോഫീസില്‍ ചിത്രം 400 കോടി രൂപ നേടും എന്നാണ് വിവരം. ആഭ്യന്തര വരുമാനം 230 കോടി കവിഞ്ഞു. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തുന്നു. ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു ലഭിച്ചത് .

ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്    ഷാരൂഖ് ഖാന് ഉള്ള ആരാധക പിന്തുണ ഇല്ലെങ്കിലും ചിത്രത്തിന് ആദ്യദിനം കേരളത്തില്‍ ലഭിച്ച പ്രതികരണം ബുക്കിം​ഗും കളക്ഷനും മികച്ചതായിരുന്നു. ആദ്യദിനം ചിത്രം 1.1 കോടി കേരളത്തില്‍ നിന്ന് ​ഗ്രോസ് നേടി എന്നത് ബോക്സ് ഓഫീസ് ട്രാക്കര്‍മാരെ അമ്പരപ്പിച്ചിരുന്നു. ജവാനും പഠാനും കഴിഞ്ഞാല്‍ ചരിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ടൈ​ഗര്‍ 3. എന്നാല്‍ ആ നേട്ടത്തിന് തുടര്‍ച്ച ഉണ്ടായില്ല. ആദ്യദിനം 1.1 കോടി നേടിയ ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കളക്ഷന്‍ 40 ലക്ഷത്തിലേക്ക് ചുരുങ്ങിയിരുന്നു. തുടര്‍ ദിനങ്ങളില്‍ കളക്ഷനില്‍ വലിയ ഇടിവാണ്  രേഖപ്പെടുത്തിയത്. ആദ്യ ഏഴ് ദിനങ്ങള്‍ കൊണ്ട് ചിത്രത്തിന് 2.3 കോടി മാത്രമേ കേരളത്തിൽ നിന്ന്  നേടാന്‍ സാധിച്ചിട്ടുള്ളൂ.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

11 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

51 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago