പുഷ്പയില ഇഷ്ട ഗാനത്തെക്കുറിച്ച് പറഞ്ഞ് സല്‍മാന്‍ ഖാന്‍; വൈറല്‍ വീഡിയോ പങ്കുവെച്ച് സാമന്ത

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2021ല്‍ ഇന്ത്യ മുഴുവന്‍ ട്രെന്‍ഡായ സിനിമയാണ്. സാധാരണ ബിഗ് ബഡ്ജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പോലും ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലാത്ത സാഹചര്യത്തിലാണ് പുഷ്പ ചരിത്രം തിരുത്തിക്കുറിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ട്രെന്‍ഡ് ആയിരുന്നു. ഇപ്പോഴിതാ പുഷ്പയിലെ ഗാനമാണ് കഴിഞ്ഞ വര്‍ഷ്‌ത്തെ തന്റെ ഇഷ്ടഗാനമെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുപ്പര്‍താരം സല്‍മാന്‍ ഖാന്‍. പുഷ്പയിലെ ‘ഊ അണ്ടവ’ എന്ന ഗാനമാണ് തന്റെ ഇഷ്ട ഗാനമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു അവാര്‍ഡ് ഷോയിലായിരുന്നു സല്‍മാന്‍ഖാന്റെ തുറന്നു പറച്ചില്‍. ഈ വര്‍ഷത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രമോ, പാട്ടോ ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ‘ഊ അണ്ഡവ’യാണ് ഇഷ്ട ഗാനം എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഈ ഗാനരംഗത്തില്‍ അഭിനയിച്ച സാമന്തയും ഇത് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ബോളിവുഡ് സുപ്പര്‍ താരം അമിതാഭ് ബച്ചനും പുഷ്പയുമായി ബന്ധപെട്ട ചോദ്യം അദ്ദേഹം അവതരിപ്പിക്കുന്ന ക്രോര്‍പതി പരിപാടിയില്‍ ചോദിച്ചിരുന്നു. അന്നും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അത് നിറഞ്ഞു നിന്നതുമാണ്. റെക്കോഡ് പ്രതിഫലമായിരുന്നു ‘ഊ ആണ്ടവാ’ എന്ന ഗാനത്തില്‍ അഭിനയിക്കാന്‍ സാമന്ത വാങ്ങിയത്.

നിലവില്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. രണ്ടാം ഭാഗം ”പുഷ്പ: ദി റൂളി’ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കാണാത്ത ലുക്കിലും വേഷപ്പകര്‍ച്ചയിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

 

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

5 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

46 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago