ലൂസിഫര്‍ തെലുങ്കിന് സല്‍മാന്‍ഖാന് ഓഫര്‍ ചെയ്തത് 20 കോടി..!! എന്നാല്‍ താരം ആവശ്യപ്പെട്ടത് കേട്ട് ഞെട്ടി സിനിമാ ലോകം..!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് സിനിമകളില്‍ ഒന്നായി മാറിയ ഈ സിനിമയുടെ തെലുങ്ക് റീമേക്ക് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അവിടുത്തെ അണിയറ പ്രവര്‍ത്തകര്‍. തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയാണ് നായകനാകുന്നത്. മോഹന്‍ രാജ ഒരുക്കുന്ന റീമേക്കില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം സല്‍മാന്‍ഖാനാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

താരം കഴിഞ്ഞ ദിവസം ചിത്രത്തില്‍ ജോയിന്‍ ചെയ്തതായി ചിരഞ്ജീവി തന്നെ അറിയിച്ചിരുന്നു. ഇതോടെ ചിത്രത്തില്‍ ഏത് വേഷത്തിലായിരിക്കും അദ്ദേഹം എത്തുക എന്നതും എത്ര കോടി രൂപ ഈ സിനിമയ്ക്കായി പ്രതിഫലം വാങ്ങി എന്നുമുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ സല്‍മാന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. സിനിമയില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സല്‍മാന്‍ സിനിമയുടെ ഭാഗമാകുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, 15-20 കോടിവരെയായിരുന്നു സല്‍മാന് ഈ സിനിമയ്ക്ക് വേണ്ടി ലഭിച്ച ഓഫര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇതെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നത്രെ. പണം നല്‍കാത്ത പക്ഷം മാത്രമേ താന്‍ സിനിമയില്‍ അഭിനയിക്കുകയുള്ളുവെന്ന് സല്‍മാന്‍ പറഞ്ഞതായും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. അതേസമയം സല്‍മാന്‍ ഏത് കഥാപാത്രത്തെയാണ് അഭിനയിക്കുന്നത് എന്ന കാര്യത്തില്‍ സൂചനയില്ല.

ടോവിനോ അവതരിപ്പിച്ച ജിതിന്‍ രാം ദാസ് എന്ന കഥാപാത്രമാണോ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം പുറത്തിറക്കുക എന്നാണ് വിവരം.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago