എന്നെ കടിച്ച പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന്റെ പേടി..!! – സല്‍മാന്‍ഖാന്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് പാമ്പുകടിയേറ്റ വിവരം ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കോളങ്ങളില്‍ നിറഞ്ഞു നിന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാല്‍ നടന്‍ ഫാം ഹൗസില്‍ എത്തിയപ്പോഴായിരുന്നു ആരാധകരെയെല്ലാം ഞെട്ടിച്ച സംഭവം നടന്നത്. എന്നാല്‍ വിഷമില്ലാത്ത പാമ്പ് ആയതിനാല്‍ താരത്തിന് വേറെ ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. തന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ കൂടി കണക്കില്‍ എടുത്തായിരുന്നു താരം അവിടേക്ക് എത്തിയത്. ഇപ്പോഴിതാ ആ സംഭവത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയ താരത്തിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമില്‍ കയറിയ പാമ്പിനെ കണ്ട് കുട്ടികള്‍ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച് പാമ്പിനെ വളരെ സ്‌നേഹത്തോടെ എടുത്ത ഞാന്‍ അതിനെ കാട്ടിലേക്ക് പറഞ്ഞ് അയക്കാനായി കൊണ്ട് പോകുകയായിരുന്നു. എന്നാല്‍ വഴിക്ക് വെച്ച് പാമ്പ് വടിയില്‍ നിന്ന് മാറി മുകളിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാന്‍ കൈ കൊണ്ട് എടുത്തു. അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകള്‍ ബഹളം വെച്ച് കൊണ്ടേയിരുന്നു ആ ബഹളത്തില്‍ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ എന്ന് ബഹളം വെച്ചപ്പോള്‍ മൂന്നാമത്തെ കടിയും ഏറ്റു,’ സല്‍മാന്‍ പറയുന്നു. അതേസമയം, തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞത്.

 

Rahul

Recent Posts

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

10 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

18 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

33 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 hour ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

1 hour ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

2 hours ago