ബോളിവുഡ് സിനിമാ മേഖലയില്‍ തന്നെ ഒരുപാട് ആരാധകര്‍ നെഞ്ചിലേറ്റിയ നായകനാണ് സല്മാന്ഖാന്. തന്റെ അഭിനയമികവ് കൊണ്ടും മാസ്സ് ആക്ഷന്‍ കൊണ്ടും അദ്ദേഹം ആരാധകരെ കൈയ്യിലെടുത്തു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തീയറ്ററുകളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ഇഷ്ടനായകന്റെ സിനിമയ്ക്കുള്ള സ്വീകരണവും ആഘോഷവും കുറച്ച് കൂടിപ്പോയി എന്നാണ് പൊതുവെയുള്ള വിമര്‍ശനം.
കഴിഞ്ഞ ദിവസം ആരാധകരുടെ കൈവിട്ട ആഘോഷങ്ങള്‍ക്ക് എതിരായി സല്മാന്ഖാന് തന്നെ രംഗത്ത് വന്നിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ തീയറ്ററിന് ഉള്ളില്‍ വെച്ച് പടക്കം പൊട്ടിച്ചാഘോഷിച്ചതിന് എതിരെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്. സിനിമ ആസ്വദിക്കൂ എന്നാല്‍ ഇത്തരം അപകട ചെയ്തികള്‍ ഒഴിവാക്കൂ എന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞത്. ഇപ്പോഴിതാ ആരാധകരുടെ മറ്റൊരു ആഘോഷം കൂടി കണ്ണില്‍പ്പെട്ട് അവരോടുള്ള അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് താരം, തീയറ്ററിന് മുന്നിലെ തന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ഇത്തവണ താരത്തിന്റെ പ്രതികരണം,
ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. എനിക്ക് പാല് നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ, വിശന്നുവലയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’ എന്നാണ് വീഡിയോ പങ്കുവെച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വളരെ പക്വതയേറിയ താരത്തിന്റെ ഇടപെടല്‍ കണ്ട് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…