പിതാവായ മമ്മൂട്ടിയുടെ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍ സല്മാന്. കൊവിഡ് തരംഗം പ്രതിസന്ധിയിലാക്കിയ തീയറ്റര്‍ മേഖലയെ ഒരുപക്ഷേ കൈപിടിച്ച് ഉയര്‍ത്താന്‍ ആദ്യം കൈ കൊടുത്തത് ദുല്‍ഖര്‍ ആണെന്ന് പറയാം. കാരണം അന്‍പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രം ഉണ്ടായിരുന്നിട്ടും തന്റെ സിനിമയായ കുറുപ്പ് തീയറ്ററില്‍ തന്നെ റിലീസ് ചെയ്യിക്കാന്‍ ദുല്‍ഖര്‍ തയ്യാറായി. അതില്‍ മമ്മൂട്ടിയുടെ ഇടപെടലും ചെറുതല്ലായിരുന്നു.
അദ്ദേഹത്തിന്റെ കൂടി തീരുമാന പ്രകാരമാണ് സിനിമ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
കൊവിഡ് ഭീതിയില്‍ നിന്ന പ്രേക്ഷകര്‍ കുറുപ്പ് കാണാന്‍ കൂട്ടമായി എത്തിയതോടെ തീയറ്റര്‍ മേഖല ഉയര്‍ത്ത് എഴുന്നേല്‍ക്കുകയായിരുന്നു. കുറുപ്പ് എത്തിയ ശേഷം ഉണര്‍ന്ന തീയറ്റര്‍ മേഖലയിലേക്ക് പിന്നീട് ഒരുപാട് സിനിമകള്‍ എത്തി. എന്നാല്‍ ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ആണെന്ന് അറിഞ്ഞതിന്റെ നിരാശയിലാണ് ജനങ്ങള്‍.
ദുല്‍ഖര്‍ ചിത്രം എന്തുകൊണ്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നു. എല്ലാം സിനിമയുടെ നിര്‍മ്മാതാക്കളുടേയും മറ്റ് പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകരുടേയും തീരുമാനം ആണെന്നിരിക്കെ മമ്മൂട്ടിയ്ക്കും ഈ തീരുമാനത്തില്‍ ഒരു മാറ്റം വരുത്താന്‍ സാധിക്കില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് ആണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്. ഇതൊരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരിക്കും. ചിത്രത്തില്‍ അരവിന്ദ് കരുണാകരന് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തീയറ്റര്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ ചിത്രം ഒടിടിക്ക് വിട്ടത് ശരിയായില്ല എന്നാണ് ആരാധകര്‍ പരിഭവം പറയുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…