ഫൈറ്റ് സീന്‍ ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് അപകടം!!!

ഷൂട്ടിംഗിനിടെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിലായിരുന്നു അപകടമുണ്ടായത്. കൈയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

നടി തന്നെയാണ് അപകട വിവരം പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പരിക്കേറ്റ കൈയ്യുടെ ചിത്രം പങ്കുവച്ചത്. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. ‘പേര്‍ക്‌സ് ഓഫ് ആക്ഷന്‍’ എന്ന് കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്.

അതേസമയം, അടുത്തിടെയാണ് നടി മയോസൈറ്റിസ് എന്ന രോഗവുമായി താന്‍ പെരുതുകയാണ് എന്ന് അറിയിച്ചിരുന്നു. ഏറെ നാളായി അതിന്റെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് താരം ‘ശാകുന്തളം’ സെറ്റിലേക്ക് എത്തിയിരുന്നത്.

സിറ്റാഡലിനിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി കഠിനമായി പരിശീലനം നടത്തിയിരുന്നു താരം. സ്റ്റണ്ട്മാനും ആക്ഷന്‍-സംവിധായകനുമായ യാനിക്ക് ബെന്നുമായുള്ള പരിശീലനത്തിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

മാത്രമല്ല നൈനിറ്റാളില്‍ എട്ടു ഡിഗ്രി സെല്‍ഷ്യസിലും താരം ഷൂട്ടിംഗിനെത്തിയിരുന്നു. കൊടുതണുപ്പിലും ഷൂട്ടില്‍ നിന്ന് ഇടവേളയെടുത്തിട്ടില്ലായിരുന്നു. സാമന്തയുടെ ഈ പോരാട്ടത്തിന് ആരാധകര്‍ നിറകൈയ്യടി നല്‍കിയിരുന്നു. ഏപ്രില്‍ 14നാണ് സാമന്തയുടെ പുതിയ ചിത്രം ‘ശാകുന്തളം’ തിയ്യേറ്ററിലെത്തുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago