Film News

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് സമാന്തയുടെ സിനിമാ അരങ്ങേറ്റം. സഹനടിയിൽ നിന്നും താരമൂല്യമുള്ള നായികയാകാൻ സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ കരിയറിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. മോഡലിംഗില്‍ നിന്നുമായിരുന്നു സമസ്ത സിനിമയിലേക്ക് എത്തുന്നത്. തുടക്കം തെലുങ്കിലൂടെയായിരുന്നു. പിന്നാലെ തമിഴിലെത്തി. അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളരാന്‍ സമാന്തയ്ക്ക് സാധിച്ചു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് സമാന്ത. തന്റെ വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തിഗത ജീവിതത്തിലും ആരോഗ്യവുമായി ബന്ധപ്പെട്ടുമെല്ലാം ദിവസവും പോരടിക്കുകയാണ് സമാന്ത. നടന്‍ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹ മോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് സമാന്ത. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയും കടന്ന് ബോളിവുഡിലും താരമായി മാറിയിരിക്കുകയാണ് സമാന്ത.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സമാന്ത. തന്റെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളും തന്റെ യാത്രയുമൊക്കെ സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സമാന്തയുടെ യൂട്യൂബ് ചാനലും ജനപ്രീയമാണ്. മറ്റ് താരങ്ങളുടെ യൂട്യൂബ് ചാനലുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സമാന്തയുടെ ചാനല്‍. തന്റെ സ്വകാര്യ വിശേഷങ്ങള്‍ പങ്കുവെക്കാനല്ല സമാന്ത ഈ യുട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. മറിച്ച് അറിവ് പകരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തന്റെ പോഡ്കാസ്റ്റ് വീഡിയോകളാണ് താരം പങ്കുവെക്കുന്നത്. സമാന്തയുടെ ചാനലിലെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. സമാന്തയ്‌ക്കൊപ്പം ലൈഫ് സ്റ്റൈല്‍ എക്‌സ്‌പേര്‍ട്ട് ആയ അല്‍കേഷ് ശരോത്രിയും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീഡിയോയെക്കുറിച്ചുള്ള ഒരു കമന്റ് ശ്രദ്ധ നേടിയെടുത്തത്. സാമന്തയുടെ പരസ്യങ്ങളെക്കുറിച്ചുള്ളൊരു ആരാധകന്റെ കമന്റാണ് ചര്‍ച്ചയായി മാറിയത്. സമാന്ത മുമ്പ് അനാരോഗ്യപരമായ ബ്രാന്റുകള്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ടല്ലോ എന്നാണ് ഇയാൾ ചോദിച്ചത്. പക്ഷെ ഈ കമന്റിനെ അവഗണിക്കാനോ സ്വയം ന്യായീകരിക്കാനോ സമാന്ത തയ്യാറായില്ല. പകരം തന്റെ തെറ്റ് അംഗീകരിക്കുകയായിരുന്നു സമാന്ത ചെയ്തത്. ആരാധകന് താരം നല്‍കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. പണ്ട് തനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. നല്ലത് എന്താണെന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നു.

പക്ഷെ ഇന്ന് താൻ പല പരസ്യങ്ങളും അംഗീകരിക്കാറില്ല. പറയുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നതിലാണ് താൻ വിശ്വസിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു സമാന്ത രൂത് പ്രഭുവിന്റെ പ്രതികരണം. സാമന്തയുടെ പ്രതികരണം കയ്യടി നേടുകയാണ്. മറ്റൊരു താരവും ഇത്തരത്തില്‍ പ്രതികരിക്കാനെ തെറ്റ് സമ്മതിക്കാനോ തയ്യാറാകില്ലെന്നിരിക്കെയാണ് സമാന്തയുടെ പ്രതികരണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ സത്യസന്ധതയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം നടൻ നാഗ ചൈതന്യയും സമാന്തയും പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു താരം. എന്നാൽ നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും വേർപിരിയുന്ന കാര്യം പ്രഖ്യാപിച്ചത്. വിവാഹമോചനത്തോടെ സാമന്തയുടെ ജീവിതം ആകെ മാറിമറിഞ്ഞു. മയോസൈറ്റിസ് രോഗം ബാധിച്ച വിവരം വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. പിന്നീട് കുറച്ച് കാലം രോഗനിര്‍ണയത്തിന്‍റെയും ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു താരം. അതുകൊണ്ട് തന്നെ സിനിമകളിൽ നിന്നും ഇടവേളയെടുത്തു. ഇപ്പോഴിതാ തെലുങ്കും തമിഴുമൊക്കെ കീഴടക്കിയ സമാന്ത ബോളിവുഡിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. രാജും ഡികെയും ഒരുക്കിയ ദ ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ സമാന്തയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ പുതിയ സീരീസ് ആയ സിറ്റഡലും റിലീസിന് തയ്യാറെടുക്കുന്നു. ഇതിന് പിന്നാലെ മൂന്നാമതൊരു സീരീസിനും സമാന്ത ഒക്കെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സമാന്തയുടേതായി ഒടുവില്‍ പുറത്തിരങ്ങിയ സിനിമ ഖുഷിയാണ്.

Devika Rahul

Recent Posts

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

1 hour ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

2 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

4 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

6 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

8 hours ago