Categories: Film News

മോശമായ സാഹചര്യങ്ങളിലൂടെയാണ് അവൾ കടന്നുപോയിരന്നു,എന്നാൽ അന്തസ്സോടെ സ്വയം പിടിച്ചു നിന്നുവെന്ന് സാമന്ത റൂത്ത് പ്രഭു

തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു മായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ശാകുന്തളം’. സിനിമയിലെ ശാകുന്തള എന്ന കഥാപാത്രവും തന്റെ ജീവിതവും തമ്മിൽ സാമ്യമുണ്ടായിരുന്നതായി പറയുകയാണ് സാമന്ത. ശാകുന്തളത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.


ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയയത് സ്ത്രീയാണ് ശാകുന്തള. പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേൺ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്. സ്നേഹത്തിലും ഭക്തിയിലും താൻ നൂറുശതമാനം സത്യസന്ധനാണെന്ന് അവൾ വിശ്വസിച്ചിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും അവൾ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. ഈ കഥാപാത്രത്തിനും എന്റെ ജീവിതമായി സമാനതകളുണ്ടായിരുന്നു.ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു..’

ശാകുന്തള എന്ന ടൈറ്റിൽ റോളിൽ സാമന്ത എന്തുമ്പോൾ ദുഷ്യന്തനായി മലയാളി നടൻ ദേവ് മോഹനുമാണ് അഭിനയിക്കുന്നത്. ഗുണശേഖർ രചനയും സംവിധാനവും നിർവഹിച്ച ശാകുന്തളം കാളിദാസന്റെ പ്രശസ്ത നാടകമായ ശകുന്തളയെ അടിസ്ഥാനമാക്കിയുള്ളതാണ്. സിനിമ ഈ ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും.

Aswathy