വിവാഹ മോചനം കഴിഞ്ഞ് നാളുകള്‍ പിന്നിട്ടു എങ്കിലും സാമന്തയുടേയും നാഗചൈതന്യയുടേയും പേര് ഗോസിപ്പ് കോളങ്ങളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തെ കുറിച്ച് മൗനം വെടിഞ്ഞ് നാഗചൈതന്യ ആദ്യമായി ഒരു പൊതുവേദിയില്‍ വെച്ച് പ്രതികരണം നടത്തിയത്. വിവാഹ മോചനം എന്നത് ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ജീവിതത്തില്‍ എടുത്ത വളരെ നല്ലൊരു തീരുമാനം ആയിരുന്നു എന്നാണ് ചായി പ്രതികരിച്ചത്. ഈ പ്രതികരണ വൈറലായി മാറിയതിനെ തുടര്‍ന്ന് സാമന്ത തന്റെ മുന്‍ കാമുകനായിരുന്ന നടന് സിദ്ധാര്‍ത്ഥിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കാനായിരുന്നു ആദ്യം സാമന്ത തീരുമാനമെടുത്തത് എങ്കിലും ആ ബന്ധം തകരുകയായിരുന്നു. കാരണം ഒരു വിവാഹത്തിന് സിദ്ധാര്‍ത്ഥ് തയാറായിരുന്നില്ല. മറ്റൊരു നടിയുമായും സിദ്ധാര്‍ത്ഥ് അടുപ്പത്തില്‍ ആയിരുന്നു എന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാരണത്താലാണ് നടനും സാമന്തയും വേര്‍പിരിഞ്ഞത്. ഇതിനെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിദ്ധാര്‍ത്ഥിനെ കുറിച്ച് സാമന്തയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
താന്‍ ഒരു ഇരയല്ലെന്നും തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു സമാന്തയുടെ പ്രതികരണം. നടി സാവിത്രിയെ പോലെ താനും ജീവിതത്തില്‍ വലിയൊരു ദുരന്തത്തിലേക്ക് വഴുതി വീണേനെ. പക്ഷെ ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നു. മോശം അവസ്ഥയിലെ അവസാനിക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്. പിന്നെയാണ് നാഗചൈതന്യയെ പോലൊരു മനുഷ്യന് തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…