തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരുടേയും വിവാഹ മോചന വാര്‍ത്ത ആരാധകരെ വളരെയധികം നിരാശയിലാഴ്ത്തിയ ഒരു വാര്‍ത്തയായിരുന്നു. പിരിയാന്‍ പോകുന്നു എന്നും ഇനി സുഹൃത്തുക്കളായി തുടരും എന്നും സോഷ്യല്‍ മീഡിയ വഴി പ്രസ്താവന ഇറക്കിയ താരങ്ങള്‍ എന്നാല്‍ പിന്നീട് ഒരുമിച്ച് കാണാന്‍ സാധ്യതയുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്ന കാഴ്ച്ചയാണ് ആരാധകര്‍ കണ്ടത്.
ഇപ്പോഴിതാ സാം ചായ് ദമ്പതികളുടെ പേര് സമൂഹമാധ്യമങ്ങളില്‍ വീണ്ടും നിറയുകയാണ് കാരണം എന്താണെന്ന് അല്ലേ. ആരാധകര്‍ക്ക് ഒരു പുതിയ പ്രതീക്ഷയും ലഭിച്ചിരിക്കുകയാണ്. അതാതയത് ഇരുവരും ഒന്നിക്കാന്‍ പോകുന്നു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിനൊരു കാരണവും ഉണ്ട് കേട്ടോ…കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിയുന്നു എന്ന് കാട്ടി സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ പ്രസ്താവന സാമന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ഇതാണ് ആരാധകര്‍ക്ക് ശുഭ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു, തനിക്കൊപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയത് സാമന്തയോടാണ് എന്ന് നാഗചൈതന്യ തുറന്ന് സമ്മതിച്ചത്. അതും ആരാധകരില്‍ ഇരുവരും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പരക്കാന്‍ കാരണമായി. ഇപ്പോള്‍ സാമന്ത ആ പോസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത എല്ലാവരും ശരിവെയ്ക്കുകയാണ്. പക്ഷേ വേറെ എന്തെങ്കിലും കാരണം കൊണ്ടായിരിക്കുമോ സാമന്ത വിവാഹ മോചന പ്രസ്തവാന നീക്കം ചെയ്തത് എന്ന കാര്യത്തിലും വ്യക്തത ഇല്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…