സമാന്തയ്ക്ക് രണ്ടാം വിവാഹം , നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയം ; പ്രവചനങ്ങളുമായി കതിർ

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിമാരാണ് സമാന്തയും നയൻതാരയും. കൈ നിറയെ അവസരങ്ങളാണ് രണ്ട് പേർക്കും വരുന്നത്. സമാന്ത കുറച്ച് നാളത്തേക്ക് ഇടവേളയെ‌ടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടിയുടെ താരമൂല്യത്തിന് കുറവൊന്നും ഇല്ല. രണ്ട് പേരുടെയും കരിയർ ​ഗ്രാഫും വ്യക്തി ജീവിതവും കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ ലോകത്ത് ചർച്ചാ വിഷയമാണ്. എന്നാലിപ്പോൾ സമാന്തയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രവചനം ന‌ടത്തിയിരിക്കുകയാണ് കോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന ജോത്സ്യൻ കതിർ. സമാന്തയ്ക്ക് പുതിയ ബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വിവാഹത്തിന് കുറേക്കൂടി സമയമെടുക്കും. ഇതേസമയം തന്നെ സിനിമാ രംഗത്ത് തുടരുകയും ചെയ്യും. ജന്മ ദിനം വെച്ചാണ് ഇപ്പോൾ പ്രവചിക്കുന്നത്. അത് മാത്രം വെച്ച് നടിയുടെ അടുത്ത വിവാഹത്തെക്കുറിച്ച് വ്യക്തമായി പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും ജോത്സ്യൻ പറയുന്നു. സമാന്തയ്ക്ക് ഇപ്പോഴുള്ള അസുഖം നല്ല ചികിത്സ ലഭിച്ചാൽ മാറുമെന്നും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്‌. അതേപോലെ തന്നെ നയൻതാരയുടെ കരിയറിന്റെ ഭാവിയെക്കുറിച്ചും കതിർ പ്രവചനം നടത്തി. രാശി പ്രകാരം നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയമാണ് കാണുന്നത്. ഈ സമയം കഴിയുമ്പോൾ നടി പ്രൊഡക്ഷൻ രം​ഗത്തേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുമെന്നും ഇ​ദ്ദേഹം പറയുന്നു. മൂന്ന് നാല് വർഷത്തിനുള്ളിൽ ഇത് സംഭവിച്ചേക്കാമെന്നും കതിർ വാദിക്കുന്നു. പ്രവചനങ്ങൾ ഒക്കെ ഇപ്പോൾ വരുന്നുണ്ട് എങ്കിലും സമാന്തയുടെ വിവാഹ മോചനവും പിന്നീ‌ട് താരത്തിന്  മയോസിറ്റിസ് എന്ന ഓ‌ട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതും ഒക്കെ വലിയ തോതിൽ തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നു. തെലുങ്ക് നടൻ നാ​ഗ ചൈതന്യയുമായുള്ള പ്രണയവും ഒക്കെ വലിയ രീതിയിൽ ജനശ്രദ്ധ നേടിയ വാർത്തകൾ ആയിരുന്നു. ഒരുമിച്ച് സിനിമയിൽ അഭിനയിക്കുമ്പോൾ തുടങ്ങിയ പ്രണയം ദീർഘനാൾ ഇരുവരും മുന്നോട്ടു കൊണ്ടുപോയി.പിന്നീടാണ് താരങ്ങൾ വിവാഹിതരാകുന്നത്. എന്നാൽ  വിവാഹ മോചനത്തിന് ശേഷം സമാന്തയെക്കുറിച്ച് നിരവധി ​ഗോസിപ്പുകളാണ് പ്രചരിച്ചത്. ഇതിനെതിരെ നടി രം​ഗത്തെത്തുകയും ചെയ്തിരുന്നു. നാല് വർഷത്തെ വിവാഹ ജീവിതത്തിനൊ‌ടുവിലാണ് സമാന്തയുംനാ​ഗ ചൈതന്യയും വേർപിരിയുന്നത്.

പിന്നീ‌ട് മറ്റൊരു വിവാഹത്തിന് സമാന്ത തയ്യാറായിട്ടുമില്ല.സ്വകാര്യ ജീവിതം സംബന്ധിച്ച് പിന്നീട് അധികം വിവരങ്ങളൊന്നും സമാന്ത പുറത്ത് വിട്ടിട്ടുമില്ല.അടുത്തിടെയാണ് നടിയുടെ 9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിം​ഗ് ന‌ടന്നത്.റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ ഹൗസും നടിക്കുണ്ട്. അതേസമയം അഭിനയ രം​ഗത്ത് നയൻതാരയ്ക്ക് തിരക്കേറുന്നുണ്ട്. താരത്തിന്റെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.കുറഞ്ഞത് അടുത്ത രണ്ട് വർഷത്തേങ്കിലുമുള്ള റിലീസുകൾ നയൻതാരയുടെ പക്കലുണ്ട്.38 കാരിയായ നയൻതാര ഇപ്പോഴും തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ്. അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് നടി ഇതുവരെ ആലോചിച്ചി‌ട്ടില്ല. വിവാഹ ശേഷം അഭിനയ രം​ഗത്ത് തുടരാനാണ് തന്റെ തീരുമാനമെന്ന് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം സ്ത്രീകൾ മാത്രം കരിയറിൽ നിന്ന് മാറി നിൽക്കേണ്ട കാര്യമില്ലെന്നും അന്ന് നയൻതാര വ്യക്തമാക്കി. ഇതിനകം തന്നെ സിനിമാ നിർമാണ രംഗത്തും മറ്റ് ബിസിനസുകളിലും നയൻതാര സാന്നിധ്യം അറിയിക്കുന്നുണ്ട്. അതേസമയം സിനിമാ രം​ഗത്തെ നിരവധി താരങ്ങളെക്കുറിച്ച് ഇത്തരം പ്രവചനങ്ങൾ വരാറുണ്ട്. ജ്യോതിഷത്തിനും മറ്റും വലിയ പ്രാധാന്യം നയൻതാര നൽകാറുണ്ട്. നയൻതാരയെ പോലെ തന്നെ ഈശ്വര ഭക്തയാണ് സമാന്തയും.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago