നാഗചൈതന്യ നല്‍കിയ വിവാഹ പുടവയും തിരികെ നല്‍കി?: വിവാഹത്തിന്റെ ഓര്‍മകള്‍പോലും വെറുത്ത് സാമന്ത

സാമന്ത-നാഗചൈതന്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും വാര്‍ത്തകളുമാണ് പ്രചരിക്കുന്നത്. ചൂടുപിടിക്കുന്ന ഗോസിപ്പുകളില്‍, ഇരുവരും വിവാഹ മോചിതരായതിന്റെ വിവിധ കാരണങ്ങളാണ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.

ഈ വാര്‍ത്തകള്‍ക്ക് ഇടയിലാണ് വിവാഹത്തിന് നാഗചൈതന്യയും അദ്ദേഹത്തിന്റെ അക്കിനേനി എന്ന കുടുംബവും വിവാഹ സമ്മാനമായി നല്‍കിയ പുടവ സാമന്ത തിരിച്ച് നല്‍കിയതായാ വാര്‍ത്തകള്‍ പുറത്തുവരുന്നത്. നാഗചൈതന്യയുമായി ബന്ധപ്പെട്ട ഒരു ഓര്‍മകളും തനിക്കിനി വേണ്ടെന്ന തീരുമാനത്തില്‍നിന്നാണ് സാമന്ത ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വിവാഹ മോചിതയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്നും അക്കിനേനി എന്ന കുടുംബപ്പേര് സാമന്ത നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാഗചൈതന്യയുമായി ചേര്‍ന്ന് നിന്നുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സാമന്ത നീക്കം ചെയ്തിരുന്നു. ഇതില്‍ വിവാഹ ദിനത്തിലെയും ഹണിമൂണിലെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.

നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് ഇരുവരും പിരിയുന്നതായി ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago