തെന്നിന്ത്യ മുഴുവന്‍ ആരാധകരുളള നടിയാണ് സാമന്ത. പുഷ്പ എന്ന അല്ലു അര്ജുന് ചിത്രത്തില്‍ ഒരു ഐറ്റം നമ്പറില്‍ കൂടി എത്തിയതോടെ അഭിനയ മേഖലയിലെ പുതിയ തലങ്ങളിലേക്ക് വളരുകയാണ് സാമന്ത. വിവാഹ മോചനവും അതേ തുടര്‍ന്നുണ്ടായ ഗോസിപ്പുകളും വിമര്‍ശനങ്ങളും താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മോചിതയായി നടി വീണ്ടും സന്തോഷകരമായ ഒരു ജീവിതത്തിലേത്ത് തിരിച്ചു വന്നിരിക്കുകയാണ്.
ഇപ്പോള്‍ സിനിമകളും യാത്രകളുമായി തിരക്കിലായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ വില്‍ സ്മിത്തിന്റെ ‘വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്’ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.
സ്റ്റോറിയാക്കി സാമന്ത ഉപയോഗിച്ചിരിക്കുന്ന വില്‍ സിമ്ത്തിന്റെ വരികള്‍ ഇങ്ങനെയാണ്… കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി.
എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു.”വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാ?ഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു” എന്ന വരികളാണ് സാമന്ത പങ്കുവച്ചത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…