തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഒരു വിവാഹ മോചന വാര്‍ത്തയായിരുന്നു സാമന്തയുടേത്. ഈ കടുത്ത തീരുമാനം സാമന്തയും നാഗചൈതന്യയും ചേര്‍ന്നാണ് എടുത്തത് എങ്കിലും കൂടുതല്‍ പഴികള്‍ കേള്‍ക്കേണ്ടി വന്നത് സാമന്തയാണ്. പരിധിവിട്ട വിമര്‍ശനങ്ങളും വിവാദങ്ങളും നടിയെ വല്ലാതെ തളര്‍ത്തിയിരുന്നു എങ്കിലും ഇപ്പോള്‍ താരം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ്. അതേസമയം, വിവാഹ മോചനം എന്ന തീരുമാനം സാമന്തയുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കാന്‍ കാരണമായെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.
വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ സിനിമകള്‍, യാത്രകള്‍, ഐറ്റം നമ്പര്‍, ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എന്നിവയെല്ലാം സാമന്തയെ തേടി എത്തിയിരിക്കുകയാണ്. ഐറ്റം ഡാന്‍സിന് പിന്നാലെ മൊത്തത്തില്‍ ഗ്ലാമറസ് ആവാനാണ് നടി തീരുമാനിച്ചതെന്ന് പുതിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. ഇതിന് വേണ്ടിയായിരുന്നോ ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയത് എന്ന് ചിലരെങ്കിലും ചോദിക്കുമ്പോഴും നാഗചൈതന്യയുടെ കുടുംബത്തിന് സാമന്തയോട് ഇപ്പോഴും സ്നേഹം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നാഗയുടെ ബന്ധു പിന്തുണ അറിയിച്ച് എത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നത്. മുംബൈയിലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ പങ്കെടുക്കാനാണ് അതീവ ഗ്ലാമറസ് ലുക്കില്‍ സാമന്ത എത്തിയത്. ഡീപ് നെക്ക് ലൈന്‍ ഗൗണില്‍ അതീവ സുന്ദരിയായി നടി തിളങ്ങി. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ വിമര്‍ശനങ്ങളുമായി ചിലര്‍ എത്തിയെങ്കിലും പിന്തുണച്ച് കൊണ്ടാണ് നാഗ ചൈതന്യയുടെ കസിനും നടന് വെങ്കിടേഷിന്റെ മകളുമായ ആശ്രിത ദഗ്ഗുപതി എത്തിയത്. അതേസമയം, ശാകുന്തളം ഉള്‍പ്പെടെ തമിഴിലും തെലുങ്കിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് സാമന്ത.