സാമന്തയുടെ ഗ്ലാമറസ് ഫോട്ടോകള്‍ക്ക് വന്ന കമന്റ്..!! ആരുടേതെന്നോ? ആരാധകര്‍ പോലും പ്രതീക്ഷിച്ചില്ല..!!

തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഒരു വിവാഹ മോചന വാര്‍ത്തയായിരുന്നു സാമന്തയുടേത്. ഈ കടുത്ത തീരുമാനം സാമന്തയും നാഗചൈതന്യയും ചേര്‍ന്നാണ് എടുത്തത് എങ്കിലും കൂടുതല്‍ പഴികള്‍ കേള്‍ക്കേണ്ടി വന്നത് സാമന്തയാണ്. പരിധിവിട്ട വിമര്‍ശനങ്ങളും വിവാദങ്ങളും നടിയെ വല്ലാതെ തളര്‍ത്തിയിരുന്നു എങ്കിലും ഇപ്പോള്‍ താരം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ്. അതേസമയം, വിവാഹ മോചനം എന്ന തീരുമാനം സാമന്തയുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കാന്‍ കാരണമായെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.

വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ സിനിമകള്‍, യാത്രകള്‍, ഐറ്റം നമ്പര്‍, ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എന്നിവയെല്ലാം സാമന്തയെ തേടി എത്തിയിരിക്കുകയാണ്. ഐറ്റം ഡാന്‍സിന് പിന്നാലെ മൊത്തത്തില്‍ ഗ്ലാമറസ് ആവാനാണ് നടി തീരുമാനിച്ചതെന്ന് പുതിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. ഇതിന് വേണ്ടിയായിരുന്നോ ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയത് എന്ന് ചിലരെങ്കിലും ചോദിക്കുമ്പോഴും നാഗചൈതന്യയുടെ കുടുംബത്തിന് സാമന്തയോട് ഇപ്പോഴും സ്‌നേഹം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നാഗയുടെ ബന്ധു പിന്തുണ അറിയിച്ച് എത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നത്. മുംബൈയിലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ പങ്കെടുക്കാനാണ് അതീവ ഗ്ലാമറസ് ലുക്കില്‍ സാമന്ത എത്തിയത്. ഡീപ് നെക്ക് ലൈന്‍ ഗൗണില്‍ അതീവ സുന്ദരിയായി നടി തിളങ്ങി. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ വിമര്‍ശനങ്ങളുമായി ചിലര്‍ എത്തിയെങ്കിലും പിന്തുണച്ച് കൊണ്ടാണ് നാഗ ചൈതന്യയുടെ കസിനും നടന്‍ വെങ്കിടേഷിന്റെ മകളുമായ ആശ്രിത ദഗ്ഗുപതി എത്തിയത്. അതേസമയം, ശാകുന്തളം ഉള്‍പ്പെടെ തമിഴിലും തെലുങ്കിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് സാമന്ത.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago