ഫൈറ്റ് ഒന്നും വിഷയമല്ല..! സെക്‌സിയായി അഭിനയിക്കാനാണ് എനിക്ക് ബുദ്ധിമുട്ട്! തുറന്ന് പറഞ്ഞ് സാമന്ത!!

തെന്നിന്ത്യയുടെ താരറാണി സാമന്ത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ ഊ ആണ്ടവാ മാമ.. എന്ന് തുടങ്ങുന്ന ഗാനം ആരാധകര്‍ക്കിടയില്‍ തീര്‍ത്ത ആവേശം ചെറുതല്ലായിരുന്നു. എന്നാല്‍ അതില്‍ സെക്‌സിയായി അഭിനയിക്കാന്‍ താന്‍ ഏറെ പാടുപെട്ടു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. ഇന്ന് റീലിസിന് എത്തിയ തന്റെ ഏറ്റവും പുതിയ ചിത്രം യശോദയുടെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് സാം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ചിത്രത്തില്‍ സാമന്തയുടെ ആവേശം നിറഞ്ഞ ഫൈറ്റ് സീനുകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.. ഫൈറ്റ് സീനുകളാണോ.. സെക്‌സി ആയി അഭിനയിക്കുന്ന സീനുകളാണോ ബുദ്ധിമുട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറിച്ചൊന്ന് ചിന്തിക്കാതെ തന്നെ സെക്‌സിയായി അഭിനയിക്കാന്‍ ആണ് ബുദ്ധിമുട്ട് എന്ന് സാമന്ത പറയുകയായിരുന്നു, പുഷ്പയിലെ ആ ഗാനരംഗം വളരെ ബുദ്ധിമുട്ടിയാണ് താന്‍ ചെയ്തത് എന്നും സാമന്ത അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.. എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം.. ഞാന്‍ സെക്‌സി അല്ല.. അപ്പോള്‍ അങ്ങനെ ഞാന്‍ അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ട് ആയിരിക്കും..

ഈ രംഗങ്ങള്‍ കാണുന്നവര്‍ വിചാരിക്കും ഞാന്‍ അത്രയും കോണ്‍ഫിഡന്‍സോടെയും വളരെ ആസ്വദിച്ചുമായാണ് ഈ രംഗങ്ങള്‍ ചെയ്യുന്നത് എന്ന്.. എന്നാല്‍ എന്റെ ഉള്ളില്‍ അപ്പോള്‍ കടന്ന് പോകുന്ന ചിന്തകള്‍ മറ്റൊന്നാണ്.. ഇത് എങ്ങനെയാണ് ചെയ്യുന്നത്.. ശരിയായിരിക്കുമോ എന്നെല്ലാമാണ് ചിന്തകള്‍ വരിക.. ശരിയാണ് അഭിനയം എന്ന് പറഞ്ഞാല്‍ തന്നെ അങ്ങനെയല്ലേ.. നമ്മളുടെ വ്യക്തിത്വമായി സാമ്യം പോലും ഇല്ലാത്തൊരാളായി നമ്മള്‍ മാറുകയാണ്.. അപ്പോള്‍ സ്വാഭാവികമായും ബുദ്ധിമുട്ട് അനുഭവപ്പെടും..

ഫൈറ്റ് സീന്‍ ചെയ്യാന്‍ എനിക്ക് ഇത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല.. പുഷ്പയിലെ ഗാനരംഗത്തിന് വേണ്ടി ഒരുപാട് പ്ലാനിംഗും പ്രാക്ടീസും ചെയ്തിരുന്നു എന്നും സാമന്ത പറയുന്നു. പുഷ്പ എന്ന ചിത്രത്തിലെ ഒരു പ്രധാനഭാഗം തന്നെ ആയിരുന്നു സാമന്തയുടെ ഈ ഗാനരംഗം.. ഇത് അഭിനയിക്കാന്‍ താരത്തിന് പ്രചോദനം നല്‍കിയത് അല്ലു അര്‍ജുന്‍ ആയിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago