സ്‌നേഹം നിറഞ്ഞ രണ്ടു മനസ്സുകള്‍ക്കൊപ്പം!!! സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷം പങ്കുവെച്ച് സംവൃത സുനില്‍

മലയാളികളുടെ പ്രിയ നായികയാണ് സംവൃത സുനില്‍. രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ ആണ് സംവൃതയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങള്‍. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭൂമിമലയാളം, കോക്ക്‌ട്ടെയ്ല്‍, മാണിക്കക്കല്ല്, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്കലെസ്, അയാളും ഞാനും തമ്മില്‍, തുടങ്ങിയ സിനിമകളിലൂടെയെല്ലാം സംവൃത ആരാധക മനസ്സില്‍ ഇടം പിടിച്ചു.

വിവാഹശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. 2012 ലായിരുന്നു അഖില്‍ രാജുമായുളള താരത്തിന്റെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകന്‍ അഗസ്ത്യ ജനിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.

പിന്നീട് 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ താരം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ തിരിച്ചുവരവ്.

കൂടാതെ നായിക നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. സുഹൃത്തുക്കള്‍ ആയ ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും കണ്ട സന്തോഷം ആണ് താരം പങ്കുവെക്കുന്നത്. പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മൂത്ത മകന്‍ അഗസ്ത്യയ്ക്ക്
കുഞ്ഞ് അനിയന്‍ എത്തിയ സന്തോഷവും സംവൃത പങ്കുവച്ചിരുന്നു. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താരം.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 min ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago