ഈ പ്രായത്തിലും അതിശയിപ്പിക്കുന്ന സൗന്ദര്യവും മുടിയും, കാരണം വെളിപ്പെടുത്തി സംയുക്ത!

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

Samyuktha Varma about acting

41 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. എങ്കിൽ പോലും യുവ നായികമാരെ വെല്ലുന്ന സൗന്ദര്യവും ചർമ്മ ഭംഗിയുമാണ് സംയുക്തയ്ക്ക് ഈ പ്രായത്തിലും ഉള്ളത്. ദിവസവും യോഗ അഭ്യസിക്കാറുള്ള താരം ഇപ്പോൾ തന്റെ ശരീര സംരക്ഷണ രീതികൾ തുറന്ന് പറയുകയാണ്.  ഏകദേശം 15 വർഷത്തോളം ആയി താൻ യോഗ അഭ്യസിക്കാറുണ്ടെന്നും തന്റെ ശാരീരിക പ്രശ്നങ്ങൾ എല്ലാം യോഗ അഭ്യാസത്തിലൂടെ ഇല്ലാതായെന്നും താരം പറഞ്ഞു. ശരീര സൗന്ദര്യം മാത്രം ലക്‌ഷ്യം വെച്ചല്ല താൻ യോഗ ചെയ്യുന്നതെന്നും യോഗ ചെയ്യുമ്പോൾ കിട്ടുന്ന ആത്മ വിശ്വാസം വളരെ വലുതാണെന്നും താരം പറഞ്ഞു. ഇപ്പോഴും ഓൺലൈൻ വഴി യുവ പഠനം തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി.

യോഗ അഭ്യസിച്ച് തുടങ്ങിയതിന് ശേഷം തനിക്ക് ഭക്ഷണത്തിനോടുള്ള കൂടുതൽ ആർത്തി ഇല്ലാതായെന്നും കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുള്ളു എങ്കിലും അത് ആസ്വദിച്ച് കഴിച്ച് തുടങ്ങിയെന്നും നാളുകളായി തന്നെ അലട്ടിക്കൊണ്ടിരുന്നു ആസ്മയും ഹോർമോൺ പ്രശ്നങ്ങളും തലവേദനയും എല്ലാം തന്നെ യോഗയുടെ പരിശീലനം തുടങ്ങിയതോടെ ഇല്ലാതായെന്നും താരം പറഞ്ഞു. കഠിനമായ യോഗ പരിശീലന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. ഇത്തരത്തിൽ സംയുക്ത പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

37 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago