ആവശ്യമില്ലാതെ മേനി പ്രദര്ശിപ്പിക്കുന്നതിനോട് തനിക്ക് താൽപ്പര്യമില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സംയുക്ത വർമ്മ. കുറച്ച് വർഷങ്ങൾ മാത്രമാണ് താരം സിനിമയിൽ അഭിനയിച്ചത് എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം നായിക പ്രാധാന്യമുള്ള വേഷം ചെയ്യുന്നത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്നതും. അത് കൊണ്ട് തന്നെ സംയുക്ത എന്ന താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. താരം ഇന്ന് കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ. അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആകുന്നു എങ്കിലും താരത്തിന് ഇന്നും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ സംയുക്ത സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് നടത്തിയ ഒരു അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ ഗ്ലാമര് വേഷം ചെയ്യുന്നതിനോട് യോജിക്കുന്നുണ്ടോ എന്നാണ് അവതാരിക സംയുക്തയോടെചോദിക്കുന്നത് . ഗ്ലാമർ വേഷം ചെയ്യുന്നത് വളരെ നല്ല കാര്യം ആണെന്നും ഗ്ലാമർ വേഷം ചെയ്യുന്നതിനോട് തനിക്ക് വിയോജിപ്പ് ഇല്ല എന്നുമാണ് സംയുക്ത പറയുന്നത്. ഒരു കുട്ടി ഗ്ലാമറസായി വേഷമിടുക എന്ന് പറഞ്ഞാൽ ആ കുട്ടി ക്യാമറയ്ക്ക് മുന്നിൽ ചെയ്യുന്ന ഒരു വലിയ ത്യാഗമാണ് അതെന്നാണ് സംയുക്ത പറയുന്നു.

എന്നാൽ താൻ അത്തരം റോളുകൾ ചെയ്യാത്തത് തനിക്ക് അതിനോട് വ്യക്തിപരമായി താൽപ്പര്യം കുറവായത് കൊണ്ടാണ്. മേനി പ്രദർശനം നടത്തുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനോട് തനിക്ക് താൽപ്പര്യം ഇല്ല എന്നും എന്നാൽ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവർ മോശക്കാർ ആയി ഒന്നും തനിക്ക് തോന്നുന്നില്ല എന്നുമാണ് സംയുക്ത പറയുന്നത്. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ അല്ലെഉള്ളത് . ഓരോരുത്തരും അവർക്ക് ഇഷ്ട്ടപെട്ട രീതിയിൽ വസ്ത്രം ധരിക്കുന്നതിൽ ഒരു പ്രശനവും ഇല്ല എന്നും വസ്ത്ര ധാരണം നോക്കി അല്ല ആളുകളുടെ സ്വഭാവം മനസ്സിലാകുന്നത് എന്നുമാണ് സംയുക്ത ആ പഴയ അഭിമുഖത്തിൽ പറയുന്നത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago