ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി സംയുക്ത വർമ്മ

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്‌ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ അടുത്തിടെ താരം  നൽകിയ ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് അധികം ആർക്കും അറിയാത്ത ഒരു രഹസ്യം ആണ് അഭിമുഖത്തിൽ സംയുക്ത തുറന്നു പറഞ്ഞിരിക്കുന്നത്. സംയുക്തയുടെ വാക്കുകൾ ഇങ്ങനെ, അധികം ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്, എല്ലാവരും കരുതുന്നത് ഞാൻ ആദ്യം അഭിനയിച്ചത് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ ആണെന്നാണ്. അതിലെ ഞാൻ അവതരിപ്പിച്ച ഭാവന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് അല്ല എന്റെ ആദ്യ ചിത്രം.

എന്റെ കുഞ്ഞമ്മ ആണ് ഊർമിള ഉണ്ണി. ഞാൻ കുട്ടികാലത്ത് കുഞ്ഞമ്മയ്ക്കൊപ്പം സിനിമയുടെ ഒക്കെ ഷൂട്ടിങ് കാണാൻ പോകാറുണ്ടായിരുന്നു. 1992ല്‍ ഹരിഹരൻ സാർ സംവിധാനം ചെയ്ത ‘സര്‍ഗം’  എന്ന ചിത്രത്തിൽ കുഞ്ഞമ്മയും അഭിനയിച്ചിരുന്നു. ഞാനും കുഞ്ഞമ്മയ്ക്കൊപ്പം ഷൂട്ടിങ് കാണാൻ അന്ന് സെറ്റിൽ പോയിരുന്നു. ചിത്രത്തിൽ രണ്ടാമത്തെ നായികയുടെ കുട്ടികാലം കാണിക്കുവാൻ വേണ്ടി ഒരു പെൺകുട്ടിയെ ആവിശ്യം ആയിരുന്നു. അങ്ങനെ ആ പെൺകുട്ടിയായി ഞാൻ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. അത് ആണ് എന്റെ ആദ്യ ചിത്രം. നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാണെന്നും
പക്ഷേ ആളുകള്‍ തിരിച്ചറിഞ്ഞത് ഭാവന എന്ന കഥാപാത്രത്തെയാണെന്നും ഹരിഹരന്‍ സാര്‍ എന്നോട് കാണുമ്പോൾ ഒക്കെ പറയുമായിരുന്നു എന്നുമാണ് അഭിമുഖത്തിൽ സംയുക്ത പറഞ്ഞത്.

Sreekumar R