ഇത്രയും പ്രായമുള്ള സ്ത്രീയ്ക്ക് ഇത്രയും ചെറിയ സഹോദരൻ ഉണ്ടാകുമോ?

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സംയുക്ത വർമ്മ. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.

Samyuktha Varma about acting
ഇപ്പോൾ യോഗ അഭ്യാസത്തിന്റെ ചിത്രങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ സജീവമായി വരുകയാണ്. ഒട്ടുമിക്ക സ്ത്രീകളെയും പോലെ സംയുക്തയും പ്രസവശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് യോഗയാണ്. യോഗ അഭ്യാസത്തിലൂടെയും പഠനത്തിൽ കൂടെയുമാണ് താരം വിഷാദരോഗത്തെ ഇല്ലാതാക്കിയത്. ഇപ്പോൾ മകനൊപ്പം ഒരിക്കൽ യോഗ ക്ലാസിനു പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം തുറന്ന് പറയുകയാണ് താരം.
ദക്ഷ് ധാർമിക് എന്നാണ് മകന്റെ പേര്. ഒരിക്കൽ ഞാൻ യോഗ ക്ലാസിനു പോയപ്പോൾ സെന്ററിലേക്ക് ദക്ഷിനേയും കൊണ്ടുപോയിരുന്നു. അവിടെവെച്ച് എന്നോടൊപ്പം അവനെക്കണ്ട ഒരു വിദേശി ചോദിച്ചു എന്റെ സഹോദരൻ ആണോ കൂടെയുള്ളത് എന്ന്. സത്യം പറഞ്ഞാൽ ആ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടു. എന്നാൽ അവൻ ദേഷ്യപ്പെട്ടു. എന്ത് സ്റ്റുപ്പിഡ് ചോദ്യമാണ് ഈ ചോദിക്കുന്നത്? ഇത്രയും പ്രായമുള്ള ഒരു സ്ത്രീക്ക് ഇത്ര ചെറിയ സഹോദരൻ ഉണ്ടാകുമോ എന്നവൻ തിരികെ ചോദിച്ചു. അത് കെട്ടും ഞാനും അവരും ഒരുപോലെ ഞെട്ടിപ്പോയി. ഇവനെ കൊണ്ടുവരേണ്ടായിരുന്നുവെന്നു എനിക്ക് അപ്പോൾ തോന്നി. പിന്നീട് ഞാൻ അവനെ അവിടേക്ക് അധികം കൊണ്ടുപോയിട്ടില്ലെന്നും താരം പറഞ്ഞു.
Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago