ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമായിരുന്നു സംയുക്ത വർമ്മ. അധികനാൾ സിനിമയിൽ അഭിനയിച്ചില്ല എങ്കിലും നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. എന്നാൽ അധികം വൈകാതെ തന്നെ വിവാഹശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി. സിനിമയിൽ ഹൈപ്പിൽ നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിതയാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും വിശേഷങ്ങൾ എല്ലാം രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംയുക്ത ആണെന്ന് ബിജു മേനോൻ പറഞ്ഞിട്ടുമുണ്ട്.
സംയുക്തക്ക് എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചു വരാം എന്നും സംയുക്തയോട് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ബിജു മേനോൻ പറഞ്ഞു. ഇപ്പോൾ അടുത്തിടെ ഇരുപത് വർഷങ്ങൾക്ക് ശേഷം സംയുക്ത വീണ്ടും അഭിനയത്തിലേക്ക് തിരിച്ഛ് വന്നിരുന്ന്. ഒരു കറിമസാല കമ്പനിയുടെ പരസ്യത്തിൽ ആണ് താരം വർഷങ്ങൾക്ക് ശേഷം അഭിനയിച്ചത്. ആറ് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് താരം പരസ്യത്തിൽ ഏത്തിയത്. മികച്ച പിന്തുണയാണ് താരത്തിന്റെ പരസ്യത്തിന് ലഭിച്ചത്.
ഇപ്പോഴിതാ താരം സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. ബിജു മേനോനും സംയുക്തയും വീണ്ടും സിനിമയിൽ ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. താരങ്ങളും ഈ വാർത്തയോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…