വിവാഹശേഷം നടന്ന ആ സംഭവം ഓര്‍ത്തെടുത്ത് ബിജു മേനോന്‍!! അന്ന് സംയുക്തയെ പൂര്‍ണ്ണമായി മനസ്സിലാക്കി!!

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കുറച്ച് കാലത്തിനിടയ്ക്ക് തന്നെ ഒരുപാട് ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചാണ് സംയുക്ത ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. വളരെ സന്തോഷപൂര്‍ണമായ കുടുംബമാണ് ഇരുവരും ചേര്‍ന്ന് നയിക്കുന്നത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം പൂര്‍ണമായും സംയുക്തയുടേത് തന്നെയായിരുന്നു എന്ന് ബിജുമേനോന്‍ പല ആവര്‍ത്തി പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹം കഴിക്കുന്നത്. ”മഴ”, ”മേഘമല്‍ഹാര്‍”, ”മധുരനൊമ്പരക്കാറ്റ്” എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിലെ നായകന് ഇഷ്ടപ്പെട്ട നായിക പിന്നീട് തന്റെ ജീവിത സഖിയായി മാറുകയായിരുന്നു. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പിറന്നാള്‍ ദിനം ആഘോഷിച്ച സംയുക്തയുടെ ഫോട്ടോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചത്. ഇപ്പോഴിതാ ഈയടുത്തിടെ ഒരു അഭിമുഖത്തില്‍ ബിജുമേനോന്‍ പങ്കുവെച്ച ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. ഇവരുടെ ആദ്യരാത്രി കഴിഞ്ഞുള്ള അടുത്ത ദിവസം സംഭവിച്ച ഒരു കഥയാണ് വളരെ രസകരമായി ബിജുമേനോന്‍ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ചായയുമായി സംയുക്തവര്‍മ്മ റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെ തന്നെ ആയിരുന്നു അത്.

എന്നാല്‍ റൂമിലേക്ക് വന്നു ബിജുവിന് ചായ നല്‍കിയപ്പോള്‍ ചായ മുഴുവനും കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അത് എന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ ഉണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ ഒരു സംഭവത്തോടെ സംയുക്തയ്ക്ക് എത്രത്തോളം ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലായെന്ന് ബിജുമേനോന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. വളരെ രസകരമായിട്ടാണ് അദ്ദേഹം ഈ കഥ പ്രേക്ഷകരുമായി പങ്കുവെച്ചത്.

Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago