സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ നടിയാണ് സംയുക്ത വര്‍മ്മ. പിന്നീട് ഒരുപാട് നല്ല ചിത്രങ്ങളിലൂടെ സംയുക്ത മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറി. പിന്നീട് ബിജുമേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയോട് തത്കാലം വിടപറഞ്ഞിരിക്കുകയാണ് നടി. എന്നാല്‍ പരസ്യങ്ങളിലും മറ്റും സംയുക്ത പ്രത്യക്ഷപ്പെടാറുമുണ്ട്. പൊതുവേദികളില്‍ അതിസുന്ദരിയായെത്തുന്ന സംയുക്തയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.
വെറും നാലു വര്‍ഷത്തെ കരിയര്‍ കൊണ്ട് 18ഓളം സിനിമകളില്‍ ആണ് താരം അഭിനയിച്ചത്. പല തവണ സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കി താരം. യാഗ വിശേഷങ്ങള്‍ എല്ലാം തന്നെ താരം സജീവമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.പ്രേക്ഷകരും ആരാധകരും ഉള്‍പ്പെടെ നിരവധി ആളുകളായിരുന്നു താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. അതിനിടയില്‍ ഒരു വിശിഷ്ട വ്യക്തിയുടെ പിറന്നാള്‍ ആശംസയും സമ്മാനങ്ങളും കൂടി എത്തി. ന്യുയോര്‍ക്കില്‍ നിന്ന് വന്ന ആ സമ്മാനം അയച്ചത് നടി മന്യയാണ്. ”എന്റെ പിറന്നാള്‍ ദിവസം മനോഹരവും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലും ആക്കി തീര്‍ത്തതിന് ഒരുപാട് നന്ദി” എന്നായിരുന്നു ഗിഫ്റ്റ് കൈപ്പറ്റിയ ശേഷം സംയുക്താവര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ഇവര്‍. പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു താരം. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലാണ് താരം താമസിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…