Film News

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു പ്രവണത തുടർന്ന് പോരുന്നുമുണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യത കൂടി വന്നതോടെ അംഗീകരിക്കാൻ കഴിയാത്തവരിൽ നിന്നും കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും ഈ നടിമാർക്ക് മിക്കപ്പോഴും നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ പക്ഷെ ഇത്തരത്തിൽ ഏറെ വിമർശങ്ങൾ ഏറ്റു വാങ്ങിയ നടിമാർക്ക് മലയാളത്തിൽ നിന്നും തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്ന് ചെന്നപ്പോൾ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ട ഒന്നാണ്. ഇത്തരത്തിൽ മോളിവുഡിൽ നിന്നും ടോളിവുഡിലേക്ക് കടന്നപ്പോൾ സെൻസേഷനായി മാറിയ നടി കൂടിയാണ് സംയുക്ത മേനോൻ. അഭിനേത്രി എന്ന നിലയിൽ എത്ര ശോഭിച്ച് നിന്നാലും മലയാളികളിൽ നിന്നും ഇപ്പോഴും സംയുക്ത മേനോന് ട്രോളുകൾ നേരി‌ടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ മലയാളികളെ കൂടാതെ ബോളിവു‍ഡ് സിനിമാ പ്രേക്ഷകരും സംയുക്ത മേനോന് നേരെ പരിഹാസ കമന്റുകളുമായി എത്തിയിരിക്കുകയാണ്.

ഹൈദരാബാദ് എയർപോർട്ടിൽ നിന്നും പകർത്തിയിട്ടുള്ള സംയുക്ത മേനോന്റെ ദൃശ്യങ്ങളാണ് ഇതിന് കാരണം. സാരി ധരിച്ച് വളരെ സ്റ്റെെലിഷായാണ് സംയുക്ത മേനോൻ എയർപോർട്ടിൽ എത്തിയത്. എന്നാൽ നടിയുടെ റാംപ് വാക്കിലേത് പോലുള്ള നടത്തം പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല. നടി കങ്കണ റണൗത്തിനെ അനുകരിക്കാൻ ശ്രമിക്കുകയാണ് സംയുക്ത മേനോനെന്ന് ഈയൊരു വീഡിയോയ്ക്ക് കീഴിൽ കമന്റുകൾ വരുന്നുണ്ട്. എയർപോർട്ടിൽ വെച്ചുള്ള കങ്കണ റണൗത്തിന്റെ സ്റ്റെെലിഷ് നടത്തം സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇതേ ലുക്കിലും സ്റ്റെെലിലുമാണ് സംയുക്ത മേനോനും എത്തിയിരിക്കുന്നത്. കങ്കണയെ കോപ്പി ചെയ്തതാണ്, പക്ഷെ പാളിപ്പോയി, ഔട്ട്ഫിറ്റ് ചേരുന്നില്ല എന്നൊക്കെയാണ് നടിയെ വിമർശിച്ചു കൊണ്ട് വരുന്ന കമന്റുകൾ. എന്നാൽ പക്ഷെ കങ്കണ റണൗത്തിന്റെ ഏഴയലത്ത് പോലും സംയുക്ത മേനോൻ എത്തിയില്ലെന്നുള്ള കമന്റുകൾ നിരവധി വരുന്നുണ്ട്. സംയുക്തയുടെത് എന്ത് നടത്തിയാണ് തവള നടക്കുന്നത് പോലെയുണ്ട് എന്ന ആക്ഷേപവും വീഡിയോക്ക് കീഴിൽ വന്നിട്ടുണ്ട്.പെയ്ഡ് പിആറിലൂടെ സംയുക്ത മേനോൻ ഈയൊരു വീഡിയോ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെ‌ടുത്തലുകൾ വരുന്നുണ്ട്.

അതേസമയം മലയാളത്തിൽ തീവണ്ടി, ലില്ലി, വെള്ളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത മേനോന് കരിയറിൽ വലിയ അവസരങ്ങൾ ലഭിക്കുന്നത് തെലുങ്ക് സിനിമാ ലോകത്ത് നിന്നാണ്. വിരുപക്ഷ എന്ന തെലുങ്ക് ചിത്രത്തിലെ സംയുക്ത മേനോന്റെ പ്രകടനം പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്തിരുന്നു. തെലുങ്കിൽ അടുത്ത കാലത്ത് വന്ന നായികമാരിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിമാരിലൊരാൾ സംയുക്തയാണ്. ഇപ്പോൾ ടോളിവുഡ‍ിൽ നിന്നും മികച്ച അവസരങ്ങൾ സംയുക്ത മേനോനെ തേടി തുടരെ എത്തുന്നുമുണ്ട്. മാത്രമല്ല മലയാളത്തിൽ അഭിനയിച്ചത് പോലെയല്ല തെലുങ്കിൽ ഗ്ലാമറസായി അഭിനയിക്കാനും സംയുക്ത മേനോൻ മടി കാണിക്കാറില്ല. ഇതിനൊക്കെ പുറമെ കഴിഞ്ഞ വർഷം നടൻ ഷൈൻ ടോം ചാക്കോ സംയുക്തക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത് വാർത്തയായിരുന്നു. ബൂമറാംഗ് എന്ന സിനിമയുടെ പ്രൊമോഷന് സംയുക്ത എത്താത്തതിനെതിരെയാണ് ഷൈൻ സംസാരിച്ചത്. വിവാദങ്ങളെയെല്ലാം മറി കടന്ന് കരിയറിൽ മുന്നോട്ട് പോകാൻ സംയുക്ത മേനോന് സാധിക്കുന്നു. സോഷ്യൽ മീഡിയ ട്രോളുകളോടൊന്നും നടി പൊതുവെ പ്രതികരിക്കാറില്ല.

സിനിമകളുടെ തിരക്കിലാണ് നടി ഇപ്പോൾ. അടിമുടി മാറ്റങ്ങളോടെയാണ് സംയുക്ത മേനോനെ ഇന്ന് ആരാധകർ കാണാറുള്ളത് പോലും. പഴയ ഹോലിം ഗേൾ ഇമേജല്ല നടിക്കിന്ന് ഉള്ളത്. വളരെ സ്റ്റെെലിഷായ നടി റെഡ് കാർപറ്റ് ഇവന്റുകളിൽ എപ്പോഴും ശ്രദ്ധ നേടിയെടുക്കാറുമുണ്ട്. അതേസമയം തന്നെ നടിമാർ ധരിക്കുന്ന വസ്ത്രം, പങ്കെടുക്കുന്ന അഭിമുഖങ്ങളിലെ പരാമർശങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ സൈബർ ആക്രമണങ്ങൾക്ക് കാരണമാക്കി മാറ്റാറുണ്ട്. സംയുക്ത മേനോന് പുറമെ പ്രിയ പി വാര്യർ, സാനിയ ഇയ്യപ്പൻ, അനുപമ പരമേശ്വരൻ, ഗായത്രി സുരേഷ്, അനശ്വര രാജൻ, ഹണി റോസ് തു‌ടങ്ങിയ നടിമാരെല്ലാം തന്നെ ഇത്തരത്തിലൊക്കെ ട്രോളുകൾക്കിരയാകുന്നവരാണ്. ഓവർ റേറ്റഡ് എന്ന വാദവുമായാണ് മിക്ക ഹേറ്റേഴ്‌സും ഇവരെ കുറ്റപ്പെടുത്താറ്.

Devika Rahul

Recent Posts

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച…

3 mins ago

അടുത്തിടെ സുരേഷ് ഗോപി ചേട്ടനും തന്നെ തിരിച്ചറിഞ്ഞു സംസാരിച്ചിരുന്നു, ഡിംപിൾ റോസ്

താൻ നടൻ ദിലീപിൻറെ കട്ട ഫാനായിരുന്നുവെന്നും തെങ്കാശി പട്ടണം സിനിമയിലേക്ക് തന്നെ കൊണ്ടുവന്നത് ദിലീപായിരുന്നുവെന്നും പറയുകയാണ് നടി ഡിംപിൾ റോസ്.…

20 mins ago

നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

നടൻ ഫഹദ് ഫാസിലിനെതിരെ ആഞ്ഞടിച്ച് അനൂപ് ചന്ദ്രൻ . താര സംഘടനയായ എഎംഎംഎയുടെ വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ ഫഹദ്…

26 mins ago

സോഷ്യൽ മീഡിയയിൽ വൈറലായി തൃഷയുടെ പുതിയ ചിത്രം

നടി തൃഷയുടെ ഒരു പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായി മാറുകയാണ്. സുഹൃത്തും അഭിനേത്രിയുമായ വരലക്ഷ്മിയുടെ വിവാഹ റിസപ്ഷനു വേണ്ടി…

35 mins ago

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

11 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

11 hours ago