ധനുഷ് സിനിമയില്‍ നിന്ന് സംയുക്ത പിന്മാറിയോ..? കാരണം തിരഞ്ഞ് ആരാധകര്‍!

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ് നിന്നത്. ഈ വാര്‍ത്ത ആരാധകരേയും വലിയ ആവേശത്തിലാഴ്ത്തി. തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ നായിക ആയിട്ടായിരുന്നു സംയുക്തയെ നിശ്ചയിച്ചത്.

എന്നാല്‍ പിന്നീട് പുറത്ത് വന്ന ചില വാര്‍ത്തകളാണ് ആരാധകരുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. ധനുഷ് ചിത്രം ‘വാത്തി’യില്‍ നിന്നും മലയാളി താരം സംയുക്ത മേനോന്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സംയുക്ത ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ ഇപ്പോള്‍ വാത്തി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

സംയുക്ത സിനിമയുടെ ഭാഗമാണ്. നടി പിന്മാറി എന്ന വാര്‍ത്ത തെറ്റാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. അതേസമയം, വാത്തി എന്ന സിനിമയുടെ തെലുങ്ക് റീമേക്കും സര്‍ എന്ന പേരില്‍ പുറത്തിറങ്ങും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടുന്ന യുവാവിന്റെ കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. സര്‍ എന്നത് ധനുഷിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയായിരിക്കും.

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago