അവസരങ്ങൾക്ക് വേണ്ടി അങ്ങനെ ചെയ്യാൻ ഞാൻ തയാറല്ല!

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇന്നും പൊതുസ്ഥലങ്ങളിൽ വെച്ച് ബിജു മേനോനോട് ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്നത്. കാരണം സംയുക്ത എന്ന നടി ഓരോ സിനിമ പ്രേഷകനെയും അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്.

ഇപ്പോൾ സംയുക്തയുടെ ഒരു പഴയ അഭിമുഖം ആണ് യൂട്യൂബിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള ഈ അഭിമുഖത്തിന്റെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ ഞൊടിയിടയിൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അന്ന് സംയുക്തയോട് അവതാരകൻ ചോദിച്ച ചോദ്യങ്ങൾക്ക് താരം വളരെ വ്യക്തമായും കൃത്യമായും ആണ് മറുപടി പറയുന്നത്. നിരവധി പേരാണ് സംയുക്തയുടെ മറുപടികൾ കേട്ട് കയ്യടിക്കുന്നത്. എന്നാൽ അവതാരകന്റെ ചോദ്യം കേട്ട് അവതാരകൻ വിമര്ശിക്കുന്നവരും ഉണ്ട്.

ചില നായികമാർ മലയാളത്തിൽ മുഖം കാണിച്ചിട്ട് അന്യ ഭാഷയിൽ തിളങ്ങി നിൽക്കുന്ന അവസ്ഥ അന്നും ഇന്നും ഒരുപോലെ തുടരുന്നു, എന്നാൽ സംയുക്ത ഈ കാര്യത്തിൽ എടുക്കുന്ന നിലപാട് എന്താണ്? ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മലയാളത്തിലാണ്‌. ഞാൻ എന്റെ സിനിമ ജീവിതവും തുടങ്ങിയത് ഇവിടെ നിന്നാണ്. അത് കൊണ്ട് ഇവിടെ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് സംയുക്ത പറഞ്ഞത്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മറ്റ് നടിമാര്‍ തമിഴില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറുണ്ട്. അതില്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ മറ്റൊരു ചോദ്യം.

വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിൽ മറ്റൊരാൾക്ക് ഇടപെടാനുള്ള സ്വാതന്ത്രം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഗ്ലാമറസ് വേഷം ധരിക്കുന്നു എന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. അത് വളരെ വലിയൊരു കാര്യമാണ്. ഒരു നടി താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസ് വേഷങ്ങൾ ധരിക്കുക എന്ന് പറയുന്നത് ആ കുട്ടി ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്യുന്ന ത്യാഗം ആണ്. മലയാളത്തില്‍ നിന്നും വേറൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാന്‍ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഞാൻ എന്റെ വ്യക്തിപരമായ കാര്യം പറഞ്ഞാൽ ആവിശ്യം ഇല്ലാതെ ശരീരം പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ല.

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago