Film News

സ്വകാര്യതയിലേക്കുള്ള നഗ്‌നമായ കടന്നുകയറ്റം!! വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സന അല്‍ത്താഫ്

കഴിഞ്ഞ ആഴ്ചയാണ് നടി സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്. വളരെ സര്‍പ്രൈസായിട്ടാണ് താരങ്ങള്‍ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. രജിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങള്‍ പുറത്തുവിട്ടിരുന്നത്. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം വളരെ സ്വകാര്യമായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു

ഇപ്പോഴിതാ റിസ്പഷന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പ്രചരിപ്പിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ സ്വകാര്യ വിരുന്നിലാണ് അനുവാദമില്ലാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പങ്കെടുത്തതും ചടങ്ങിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തും. സോഷ്യലിടത്തും ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ഈയടുത്ത് ഞങ്ങള്‍ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വീഡിയോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ആ ചടങ്ങ് കവര്‍ ചെയ്യാന്‍ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂര്‍വം ഞങ്ങള്‍ നിരസിക്കുകയായിരുന്നു. കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട്, അവരോട് അതില്‍ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്‌നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് എന്നാണ് സന സോഷ്യലിടത്ത് പങ്കുവച്ചത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago