‘മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോൾ കാലുകൾ അനങ്ങുന്നില്ലേ!! കസേരയിൽ ഇരുന്നുള്ള അടിയാണെ….!! എന്നൊക്കെ പറയുന്നവർ തിയേറ്ററിന്റെ പരിസരത്തേക്ക് പോകല്ലേ’

Follow Us :

മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ സനൽ കുമാർ പത്മനാഭൻ മൂവീ ​ഗ്രൂപ്പിലിട്ട പോസ്റ്റാണ് വൈറലാകുന്നത്. മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോൾ കാലുകൾ അനങ്ങുന്നില്ലേ!! കസേരയിൽ ഇരുന്നുള്ള അടിയാണെ….!! എന്നൊക്കെ പറയുന്നവർ തിയേറ്ററിന്റെ പരിസരത്തേക്ക് പോകല്ലേ എന്ന് സനൽ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം

ചെന്നൈ അയാളുടെ സ്വന്തമായിരുന്നു …..
വെട്രിവേലിന്റെ . ????????..
അവിടെ ആരു എപ്പോൾ ജനിക്കണം എപ്പോൾ മരിക്കണം എന്നീ “ചെറിയ കാര്യങ്ങളെല്ലാം” അയാൾ ആയിരുന്നു തീരുമാനിച്ചിരുന്നത്….
ഒരു ടൂറിസ്റ്റ് ബസിൽ കറുപ്പ് ഷർട്ടും വെള്ളമുണ്ടും കുരിശു മാലയും ധരിച്ചു, അവസാനിപ്പിക്കാൻ ആവാത്തതൊന്നും തുടങ്ങി വെക്കാത്ത ജോസ് എന്ന ഇടുക്കിക്കാരൻ, തന്റെ ജെറി മോന്റെ ഒരാവശ്യത്തിനായി ചെന്നെയിൽ കാലു കുത്തുന്നത് വരെ !!!
തനിക്കെതിരെ വന്നു നിൽക്കുന്ന ആ നാട്ടുമ്പുറത്തുകാരന് നേരെ മല്ലിന് ഇറങ്ങുമ്പോൾ വെട്രിവേലും പിള്ളേരും അറിഞ്ഞിരുന്നില്ല അടി തുടങ്ങിയാൽ അയാൾക്ക് പിന്നെ അയാളുടെ കൈകൾക്ക് ടർബോ എഞ്ചിന്റെ പവർ ആണെന്ന് …..
അതോണ്ട് നാട്ടുകാർ അയാളെ ടർബോ ജോസ് എന്നാണ് വിളിക്കുന്നതെന്നു ……
ടർബോ….. ????
മമ്മൂക്കയുടെ അഴിഞ്ഞാട്ടം …..
നല്ലൊരു തിരക്കഥ കിട്ടിയാൽ ആ പടത്തിന്റെ തലവര തന്നെ മാറ്റാൻ കഴിവുള്ള വൈശാഖിനു, നീണ്ട ഇടവേളക്ക് ശേഷം തെറ്റില്ലാത്തൊരു ഡീസന്റ് സ്ക്രിപ്റ്റ് മിഥുൻ മാനുവലിലൂടെ കിട്ടിയപ്പോൾ വൈശാഖ് തന്റെ കിടിലൻ മേക്കിങ്ങിലൂടെ ആഘോഷിക്കുകയാണ് …..❤️
തമിഴിലെ പഴയ ലിങ്കു സ്വാമി ചിത്രങ്ങൾ പോലെ നല്ല അടിയും , കിടിലൻ ബി ജി എമും , കാർ ചെയ്സും എല്ലാമുള്ളൊരു പൈസ വസൂൽ മാസ് മസാല പടം …….
റേറ്റിംഗ് : 3.5/5…
നോട്ട് : മമ്മൂക്ക ഫൈറ്റ് ചെയ്യുമ്പോൾ കാലുകൾ അനങ്ങുന്നില്ലേ!! കസേരയിൽ ഇരുന്നുള്ള അടിയാണെ….!!
എന്നൊക്കെ നാഴികക്ക് നാല്പത് വട്ടം പറഞ്ഞും കമന്റിട്ടും നിർവൃതി കൊള്ളുന്നവർ ഈ പടം കളിക്കുന്ന തീയറ്ററിന്റെ പരിസരത്തേക്ക് പോലും പോകരുത് …
നിങ്ങൾ വല്ലാതെ നിരാശപെടേണ്ടി വരും …..!!