‘ലൈംഗികാവയവവും മറ്റേതൊരു ശാരീരികാവയവത്തെയും പോലെയാണെന്ന് ബോധവത്ക്കരിക്കണം’ സനല്‍ കുമാര്‍ ശശിധരന്‍

താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ നടി ഭാവനയെ പിന്തുണച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അതേസമയം അക്രമിക്കപ്പെട്ട നടി, ഇര, അതിജീവിത’ എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് അവളെ ഇനി അപമാനിക്കരുത്. അവള്‍ ഒരു പോരാളിയാണ്. വാസ്തവത്തില്‍, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന് വിളിക്കപ്പെടാന്‍ അവള്‍ അര്‍ഹയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

സനല്‍കുമാറിന്റെ ഫെയ്സ്ബുക്ക്

‘ഇര’, ‘അതിജീവിത’ തുടങ്ങിയ ദുര്‍ബലമായ വാക്കുകള്‍ ഉപയോഗിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളുടെ മുഖവും പേരും മായ്ക്കുന്ന പ്രക്രിയ, അവര്‍ സത്യത്തെക്കുറിച്ച് സമൂഹവുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുരുഷ അധികാരം നടപ്പാക്കുന്ന വൃത്തികെട്ട തന്ത്രമാണ്. പുരുഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ലൈംഗികാതിക്രമം സമൂഹത്തില്‍ സ്ത്രീയുടെ അന്തസ്സ് നശിപ്പിക്കുമെന്ന് സമൂഹം കരുതുന്നത് എന്തുകൊണ്ടാണ്? സമൂഹത്തില്‍ മുഖം നഷ്ടപ്പെടേണ്ടത് കുറ്റവാളിയുടേതാണ്, ഇരയുടേതല്ല എന്ന സാമാന്യബോധം ലൈംഗികാതിക്രമത്തിന് ബാധകമാകാത്തത് എന്തുകൊണ്ട് ലൈംഗികാതിക്രമവും മറ്റെല്ലാ ശാരീരിക അതിക്രമങ്ങളും പോലെയാണെന്ന അടിസ്ഥാന ബോധ്യം സമൂഹത്തിനുണ്ടെങ്കില്‍ മാത്രമേ അതിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കൂ. സാമൂഹിക അംഗീകാരത്തിന്റെ അളവുകോലായി ലൈംഗികതയുടെ പവിത്രത നിലനിര്‍ത്തുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു തന്ത്രമാണ്.

ലൈംഗികാവയവവും മറ്റേതൊരു ശാരീരികാവയവത്തെയും പോലെയാണെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ലൈംഗികാതിക്രമത്തിനിരയായവര്‍ നേരിടുന്ന കഠിനപരീക്ഷകളില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയൂ. യോനിയില്‍ പച്ചകുത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന തലക്കെട്ടില്‍ അടുത്തിടെ വന്ന #metoo ആരോപണത്തെ സമീപിച്ച മഞ്ഞപത്രം, ഒരു പുരുഷന്റെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളെ സ്ത്രീവിരുദ്ധ പ്രചാരണമാക്കി മാറ്റുന്നത് എങ്ങനെയെന്നതും ശ്രദ്ധിക്കുക.

ക്രമസമാധാന സംവിധാനങ്ങളെപ്പോലും ഇളക്കിമറിക്കാന്‍ പണത്തിന്റെ പിന്‍ബലവും രാഷ്ട്രീയ സഹായവുമുള്ള ക്രിമിനലുകളില്‍ നിന്ന് താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആ കലാകാരി നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. അക്രമിക്കപ്പെട്ട നടി, ഇര, അതിജീവിത’ എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് അവളെ ഇനി അപമാനിക്കരുത്. അവള്‍ ഒരു പോരാളിയാണ്. വാസ്തവത്തില്‍, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന് വിളിക്കപ്പെടാന്‍ അവള്‍ അര്‍ഹയാണ്!

 

Gargi

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

11 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago