രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗയൊരുക്കിയ ചിത്രമാണ് അനിമല്‍. അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ഇപ്പോഴിതാ സന്ദീപ് റെഡ്ഡിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിങിന്റെ പേരില്‍ തനിയ്ക്ക് നടിയോട് മാപ്പ് പറയേണ്ടി വന്നെന്ന് താരം പറയുന്നു. നടി പരിനീതി ചോപ്രയോട് മാപ്പ് പറഞ്ഞെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. അനിമല്‍ എന്ന ചിത്രത്തില്‍ രശ്മിക മന്ദാന ചെയ്ത ഗീതാഞ്ജലി എന്ന കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് പരിനീതിയെ ആയിരുന്നെന്ന് സന്ദീപ് പറയുന്നു.
എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴും പരിനീതിയില് തനിക്ക് ഗീതാഞ്ജലി എന്ന കഥാപാത്രത്തെ കാണാനായില്ല, അങ്ങനെയാണ് രശ്മിക മന്ദാനയില്‍ വന്നെത്തിയതെന്നും സംവിധായകന് പറയുന്നു. പരിനീതിയില് തനിക്ക് ഗീതാഞ്ജലിയെ കാണാന്‍ സാധിക്കാഞ്ഞത് എന്റെ മാത്രം തെറ്റാണ്.
അതുകൊണ്ടാണ് താന്‍ നടിയോട് ക്ഷമ ചോദിച്ചതെന്നും താരം പറഞ്ഞു. ചില കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടക്കില്ല, താന്‍ ഓഡീഷനുകളില്‍ വിശ്വസിക്കുന്നില്ല. തന്റെ തോന്നലുകളിലൂടെയാണ് മുന്നോട്ടു പോകാറുള്ളതെന്നും അദ്ദേഹം പറയുന്നു.
അതേസമയം ബോക്സോഫീസില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം ദിവസങ്ങള്‍ക്കകം തന്നെ 800 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ക്കുപുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, ഗഗന്‍ദീപ്, സിദ്ധാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…