പ്രശാന്ത് നീൽ സംവിധാനം നിർവ്വഹിച്ച സലാറിനു ശേഷം പ്രഭാസിൻറെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ‘സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ സംവിധായകൻ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം നിർവ്വഹിച്ച രൺബിർ കപൂർ ചിത്രം അനിമലിൻറെ പ്രമോഷൻ പരിപാടിക്കിടെയാണ് സംവിധായകൻ തൻറെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
2024 സെപ്തംബറിൽ സ്പിരിറ്റ് തീയേറ്ററുകളിൽ എത്തും. രൺബിർ കപൂറും രശ്മികയും പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയിൽ വച്ചാണ് സന്ദീപ് റെഡി വംഗ ഇക്കാര്യം അറിയിച്ചത്. അതേസമയം ഏവരും ആകംശയോടെ കാത്തിരിക്കുന്ന സലാർ ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോർട്ട്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് സലാറിന്റേതെന്നത് റെക്കോർഡുമാണ്.കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ ആരവമാകുമെന്നും ഉറപ്പ്.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…