ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ, അതിഷ്ടമായി; ചീന ട്രോഫി ആകർഷിച്ചുവെന്ന് സന്ദീപ് വാര്യർ

ധ്യാൻ ശ്രീനിവാസൻ നായകനായ അരുൺ ലാൽ ചിത്രം ചീനാട്രോഫി തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരനുമായ സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “ചീനാ ട്രോഫി എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ ഇന്നലെ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകൾ ഒക്കെ ഉള്ള ഒരു ഫീൽ ഗുഡ് മൂവി. പക്ഷേ എന്നെ ആകർഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അതുപറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്. മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്തു നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ. ചൈന ടിബറ്റിൽ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ കുറച്ച് നേരം ചിരിക്കാം.” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിലെ ഒരു രംഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി നായിക പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. ചിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയല്ലായെന്ന് സംവിധായകൻ അരുൺ ലാൽ തന്നെ പ്രസ്സ് മീറ്റിൽ പറഞ്ഞിട്ടുമുണ്ട്.

ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago