‘സാന്ദ്ര എന്തിനു പിന്മാറി’ ; വെളിപ്പെടുത്തി ‘നിന്നിഷ്ടം എന്നിഷ്ടം’ സീരിയൽ നടി

മലയാളികളുടെ ഇഷ്‌ട വിനോദോപാധികളിൽ ഒന്നാണ് ടെലിവിഷൻ സീരിയലുകൾ. സീരിയലുകൾ തുടങ്ങിയ കാലം തൊട്ട് ഇന്നും ഇരു കയ്യും നീട്ടി തന്നെയാണ് മലയാളികൾ സീരിയലുകളെ സ്വീകരിച്ചിട്ടുള്ളത്. സിനിമകളേക്കാളും സീരിയലുകളെയും സീരിയൽ താരങ്ങളേയും ഇഷ്‌ടപ്പെട്ടുന്ന മലയാളി പ്രേക്ഷകർ ഏറെയാണ്. അത്തരത്തിൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയെടുത്ത മിനിസ്‌ക്രീനിലെ ശ്രദ്ധേയ പരമ്പരകളിൽ ഒന്നാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിന്നിഷ്ടം എന്നിഷ്ടം. ചോക്ലേറ്റ്, തൂവല്‍സ്പര്‍ശം പോലുള്ള സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടി സാന്ദ്ര ആണ് നിന്നിഷ്ടം എന്നിഷ്ടം പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഈയ്യടുത്ത് സാന്ദ്ര ഈ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. സീരിയലുകളിൽ നിന്നും പലപ്പോഴും ഇത്തരത്തിൽ താരങ്ങൾ പിന്മാറാറുണ്ടെങ്കിലും സാന്ദ്രയുടെ പെട്ടെന്നുള്ള പിന്മാറ്റം ആരാധകർ പ്രതീക്ഷിച്ചിരുന്നതല്ല. അത് അംഗീകരിക്കാനും ആരാധകർക്ക് പ്രയാസമുണ്ടായി. നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന സീരിയലില്‍ നിന്നും എന്തുകൊണ്ടാണ് പിന്മാറിയതെന്ന ചോദ്യങ്ങളുമായി ആരാധകർ എത്തുകയും ചെയ്തു.

ഇപ്പോഴിതാ താൻ സീരിയലിൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിരന്തരമായി ആരാധകരിൽ നിന്നും ഉയരുന്ന ചോദ്യത്തിന് മറുപടി നൽകിയത്. എല്ലാവരും ഇതേ ചോദ്യമാണ് ചോദിയ്ക്കുന്നത്. പറ്റാവുന്നത്രയും പേര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് സാന്ദ്ര ഈ വീഡിയോ പങ്കുവെച്ചത്. ‘കഴിഞ്ഞ രണ്ട് വര്‍ഷമായി തമിഴില്‍ പ്രിയമാണ തോഴി എന്ന സീരിയല്‍ ചെയ്തു വരികയായിരുന്നു ഞാന്‍. അതിനൊപ്പമാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന സീരിയലിലേക്കും എത്തിയത്. മാസത്തില്‍ 15 ദിവസം തമിഴിലും 15 ദിവസം മലയാളത്തിലുമായാണ് ഞാന്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ രണ്ടു സീരിയലുകളും മുന്നോട്ട് പോകുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിന്നിഷ്ടം എന്നിഷ്ടം സീരിയലില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നു.

എപ്പിസോഡ് ഷോര്‍ട്ടേജ് വന്നു. ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ ഇല്ലാതെയായി. അങ്ങനെ വന്നപ്പോള്‍ ഇന്ന് അഭിനയിക്കുക, നാളെ എഡിറ്റ് ചെയ്യുക, മറ്റന്നാൾ സംപ്രേക്ഷണം ചെയ്യുക എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. അങ്ങനെ വന്നപ്പോഴും പ്രിയമാണ തോഴിയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ രണ്ട് ഭാഗത്തും പ്രശ്‌നമില്ലാതെ മുന്നോട്ടു കൊണ്ടുപോയി. പക്ഷെ പ്രശ്‌നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. കല്യാണം എപ്പിസോഡിന് വേണ്ടി ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്ത സാധനങ്ങളെല്ലാം നഷ്ടപ്പെട്ടു പോയി. അതെല്ലാം വീണ്ടും റീ ക്രിയേറ്റ് ചെയ്യേണ്ടി വന്നു. രാത്രിയും പകലും ഇല്ലാതെ ഷൂട്ടിങ് നടന്നു. അതുകഴിഞ്ഞ് തമിഴ് സീരിയലിന് വേണ്ടി ചെന്നൈയിലേക്കുള്ള യാത്രയും എന്റെ ആരോഗ്യത്തെ ബാധിച്ചു. ഈ രീതിയില്‍ തുടര്‍ന്നു പോകാന്‍ കഴിയാത്ത അവസ്ഥയായി,’ എന്റെ ഡേറ്റിലുള്ള പ്രശ്‌നമല്ല, ഡേറ്റുണ്ട്. പക്ഷെ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടായിരുന്നില്ല. അവസാനം എന്ത് ചെയ്യണം എന്നറിയാതെ ടീം അംഗങ്ങളുമായി സംസാരിച്ച ശേഷം ഞങ്ങള്‍ എല്ലാം ഒരുമിച്ചെടുത്ത തീരുമാനമാണ് പുതിയ ആളെ കൊണ്ടു വരിക എന്നത്. അങ്ങനെയാണ് ഞാൻ പിന്മാറിയത്,’ സാന്ദ്ര വീഡിയോയിൽ പറഞ്ഞു. പുതിയ ആര്‍ട്ടിസ്റ്റിനെയും നിങ്ങൾ സപ്പോർട്ട് ചെയ്യണമെന്ന് സാന്ദ്ര തന്റെ ആരാധകരോട് പറഞ്ഞു.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago